യുഎയിലേക്കുള്ള മിസൈൽ ആക്രമണം തുടർന്ന് ഇറാൻ: ജാഗ്രതാ നിർദ്ദേശം നൽകി പ്രതിരോധ മന്ത്രാലയം 

യുഎയിലേക്കുള്ള മിസൈൽ ആക്രമണം തുടർന്ന് ഇറാൻ: ജാഗ്രതാ നിർദ്ദേശം നൽകി പ്രതിരോധ മന്ത്രാലയം 

ടെഹ്റാൻ : ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ  ദുബായിലേക്ക് ഉൾപ്പെടെ മിസൈൻ ആക്രമണം ശക്തമാക്കി ഇറാൻ   ഇന്നും ഇറാന്റെ ഭാഗത്തുനിന്ന് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായി യു എഇ  പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്ഷ്യമി.. ട്ടെത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധ സേന നേരിട്ടു കൊണ്ടിരിക്കുകയാണെന്നു മന്ത്രാലയം വ്യക്തമാക്കി. ഇത്തരമൊരു സാഹ ചര്യത്തിൽ  പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്ന തിനുള്ള ആദ്യത്തെ പ്രധാന നടപടിയുടെ ഭാഗമായി ഇറാനിലെ മിസൈൽ കേന്ദ്രങ്ങളിൽ ഏറ്റവും ശക്തമായ ബോംബുകൾ ഉപയോഗിച്ച് ആക്രമണം

നടത്തിയതായി യുഎസ് സൈന്യം. കടലിടുക്കിനു സമീപമുള്ള ഇറാന്റെ തീരപ്രദേശത്തെ സുരക്ഷിതമായ മിസൈൽ താവളങ്ങളിൽ 5,000പൗണ്ട് (ഏകദേശം 2.268 കിലോഗ്രാം) ഭാരമുള്ള ‘ഡീപ് പെനട്രേറ്റർ’ ബോംബുകൾ ഉപയോഗിച്ച് ഒന്നിലധികം ആക്രമണങ്ങൾ നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ആറ് പ്രവാസികളുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. പലസ്തീൻ സ്വദേശി അലാഅ നാദർ അവ്നി. പാക്കിസ്ഥാൻ സ്വദേശികളായമുരീബ് സമാൻ നിസാർ, മുസഫർ അലി ഗുലാം, ഇസ്മ‌ായീൽ സലിം ഖാൻ എന്നിവർക്ക് പുറമെ ബംഗ്ലദേശ് സ്വദേശി അഹമ്മദ്അലി, നേപ്പാൾ സ്വദേശി ദിബാസ് ശ്രേഷ്ഠ എന്നിവരാണ് മരിച്ചത്.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്‌ദുല്ല ബിൻ സായിദ് അൽ നഹ്യാൻ അനുശോചനം അറിയിച്ചു.  പ്രയാസകരമായ ഘട്ടത്തിൽ പ്രവാസി കളുടെ  കുടുംബത്തി നൊപ്പമുണ്ടെന്നും അവരുടെ ദുഃഖത്തിൽ രാജ്യം പങ്കുചേ രുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സംഘർഷം പത്തൊൻപതാം ദിവസത്തിലേക്ക്

കടക്കുമ്പോൾ യുഎഇയിൽ  മരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നതായാണ് ഔദ്യോഗിക കണക്കുകൾ. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ അതാത് എംബസികളുമായി ചേർന്ന് പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. 

Iran issues alert following missile attack on UAE: Ministry of Defense

Share Email
Top