എണ്ണവിലയുടെ കുതിച്ചുകയറ്റം നേരിടാന്‍ ലോകം തയാറാവാന്‍ മുന്നറിയിപ്പുമായി ഇറാന്‍: ബാരലിന് 200 ഡോളറാകുമെന്ന ഭീഷണി

എണ്ണവിലയുടെ കുതിച്ചുകയറ്റം നേരിടാന്‍ ലോകം തയാറാവാന്‍ മുന്നറിയിപ്പുമായി ഇറാന്‍: ബാരലിന് 200 ഡോളറാകുമെന്ന ഭീഷണി

ടെഹ്‌റാന്‍: ഇറാനുമായുള്ള അമേരിക്കയുടേയും ഇസ്രയേലിന്റെയും സംയുക്ത സൈനീക നടപടി തുടരുന്നതിനിടെ എണ്ണവിപണിയില്‍ അതിരൂക്ഷമയാ വിലവര്‍ധന ഉണ്ടാകുമെന്ന ഭീഷണിയുമായി ഇറാന്‍.

ഇറാനു നിര്‍ണായക സ്വാധീനമുള്ള ഹോര്‍മൂസ് കടലിടുക്കുവഴിയുള്ള എണ്ണക്കപ്പല്‍ ഗതാഗതത്തിനു നേരെ ഇറാന്‍ ഭീഷണി മുഴക്കി കഴിഞ്ഞിട്ട് ദിവസങ്ങളായി. യുദ്ധം ഉടന്‍ തന്നെ തീരുമെന്നു കൃത്യതയില്ലാത്ത സാഹചര്യത്തില്‍ ഇറാന്റെ ഈ പ്രസ്താവനയെ ഏറെ കരുതലോടെയാണഅ ലോക രാജ്യങ്ങള്‍ നോക്കിക്കാണുന്നത്. ഹോര്‍മൂസ് കടലിടുക്കുവഴിയാണ് ലോകത്തെ എണ്ണ നീക്കത്തിന്റെ 20 ശതമാനവും നടക്കുന്നത്.

എണ്ണവിലയിലെ വമ്പന്‍ വര്‍ധനവിന് ലോകം തയറാകണമെന്ന് ഇറാന്റെ സൈനിക കമാന്‍ഡ് പറഞ്ഞു. ‘എണ്ണ വില ബാരലിന് 200 ഡോളറാകും. പ്രാസേഖീക സുരക്ഷകള്‍ ചിലര്‍ അസ്ഥിരപ്പെടുത്തിയ സാഹചര്യത്തിലാണിതെന്നു അമേരിക്കയെ ലക്ഷ്യമിട്ട് ഇറാന്റെ സൈനിക കമാന്‍ഡിന്റെ വക്താവ് ഇബ്രാഹിം സോള്‍ഫാകാരി അമേരിക്കയെ ലക്ഷ്യം വച്ചുള്ള പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രായേലിനും യുഎസിനുമെതിരെ തുടര്‍ച്ചയായ ആക്രമണങ്ങളിലേക്ക് ഇറാന്‍ മാറുമെന്ന് ഇബ്രാഹിം സോള്‍ഫാകാരി മുന്നറിയിപ്പ് നല്‍കി. നിലവില്‍ ബോര്‍മൂസ് കടലിടുക്കുവഴിയുളള കപ്പല്‍ ഗതാഗതത്തിനു നേരെ ആക്രമണമുണഅടായ പശ്ചാത്തലത്തില്‍ കടലിടുക്ക് ഉപരോധിക്കപ്പെട്ട അവസ്ഥയ്ക്ക് തുല്യമാണ്.

Iran warns world to prepare for oil price spike: Threat of $200 per barrel

Share Email
LATEST
Top