അമേരിക്കയുടെ അടുത്ത ലക്ഷ്യം മോജ്തബ ഖമേനി? മോജ്തബയെക്കുറിച്ചു വിവരം നല്കുന്നവര്‍ക്ക് 10 മില്യണ്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക

അമേരിക്കയുടെ അടുത്ത ലക്ഷ്യം മോജ്തബ ഖമേനി? മോജ്തബയെക്കുറിച്ചു വിവരം നല്കുന്നവര്‍ക്ക് 10 മില്യണ്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക

വാഷിംഗ്ടണ്‍: ദിവസങ്ങള്‍ക്കു മുമ്പ് ഇറാന്റെ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട മോജ്തബ ഖമേനിയെക്കുറിച്ചും ഇറാന്റെ ഉന്നത നേതാക്കളെ ക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ നല്കുന്നവര്‍ക്ക് 10 മില്യണ്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. ഇതോടെ മോജ്തബയെ അമേിക്ക പിടികൂടാനുളള നീക്കം ആരംഭിച്ചതായി വ്യക്തമായി.

യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ഡിപ്ലോമാറ്റിക് സെക്യൂരിറ്റി സര്‍വീസ് റിവാര്‍ഡ് ഫോര്‍ ജസ്റ്റീസ് പ്രോഗാരം വഴിയാണ് ഇത് സംബന്ധിച്ച നോട്ടീസ് പുറപ്പെടുവിച്ചത്. മോജ് തബയുള്‍പ്പെടെ 10 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് ചിത്രങ്ങള്‍ ഉള്‍പ്പെട്ട പോസ്റ്റര്‍ എക്‌സില്‍ സെക്യൂരിറ്റി സര്‍വീസ് വിഭാഗം പോസ്റ്റ് ചെയ്തു. ഇന്റലിജന്‍സ് മന്ത്രി എസ്മായില്‍ ഖത്തീബ്, ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് അലി അസ്ഗര്‍ ഹെജാസി, മേജര്‍ ജനറല്‍ യഹ്യ റഹിം സഫാവി, ആഭ്യന്തര മന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ എസ്‌കന്ദര്‍ മൊമെനി, സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി എന്നിവരുള്‍പ്പെടെ അമേരിക്ക വിവരങ്ങള്‍ തേടുന്ന നിരവധി ഇറാനിയന്‍ ഉദ്യോഗസ്ഥരുടെ പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്കുന്നവര്‍ക്ക് 10 മില്യണ്‍ അമേരിക്കന്‍ ഡോളറാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ലോകമെമ്പാടും ഭീകരത ആസൂത്രണം ചെയ്യുകയും സംഘടിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (കഞഏഇ) വിവിധ വിഭാഗങ്ങളെ ഈ വ്യക്തികള്‍ നിയന്ത്രിക്കുന്നുവെന്നും പോസ്റ്ററില്‍ പറയുന്നുണ്ട്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ വിവിധ വിവിധ വിഭാഗങ്ങളുടെ പ്രധാന അംഗങ്ങളായി ഈ വ്യക്തികളെ കണക്കാക്കുന്നുവെന്ന് നോട്ടീസില്‍ പറയുന്നു.

സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഡിപ്ലോമാറ്റിക് സെക്യൂരിറ്റി സര്‍വീസ് നടത്തുന്ന റിവാര്‍ഡ്സ് ഫോര്‍ ജസ്റ്റിസ് പ്രോഗ്രാം, ഈ ഉദ്യോഗസ്ഥരെക്കുറിച്ചോ മറ്റ് മുതിര്‍ന്ന ഐആര്‍ജിസി കമാന്‍ഡര്‍മാരെക്കുറിച്ചോ വിവരങ്ങള്‍ ഉള്ള വ്യക്തികള്‍ക്ക് എന്‍ക്രിപ്റ്റ് ചെയ്ത മെസേജിംഗ് പ്ലാറ്റ്ഫോമുകള്‍ വഴിയോ ടോര്‍ നെറ്റ്വര്‍ക്കിലെ സുരക്ഷിത ചാനല്‍ വഴിയോ പ്രോഗ്രാമുമായി ബന്ധപ്പെടാമെന്ന് പറഞ്ഞു.

Is Mojtaba Khamenei America’s next target? The United States has announced a $10 million reward for information on Mojtaba Khamenei and senior Iranian leaders.

Share Email
LATEST
Top