വാഷിംഗ്ടണ്‍: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം അവസാനി പ്പിക്കുന്നതിനായി ചര്‍ച്ചകള്‍ക്ക് പാക്കിസ്ഥാനാണോ മധ്യസ്ഥത വഹിക്കുന്നതെന്ന ചോദ്യത്തിനിടെ പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ എക്‌സ് പോസ്റ്റ് പങ്കുവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതോടെ യുഎസും ഇറാനും തമ്മിലുള്ള ചര്‍ച്ചകളില്‍ പാകിസ്ഥാന്‍ മധ്യസ്ഥത വഹിക്കുമോ എന്ന ചര്‍ച്ചകള്‍ കൂടുതല്‍ ശക്തമായി.
മിഡില്‍ ഈസ്റ്റ് യുദ്ധം അവസാനിപ്പിക്കാന്‍ നടക്കുന്ന എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുകയും പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്യുന്നു എന്നും അമേരിക്കയും ഇറാനും സമ്മതിച്ചാല്‍ നിര്‍ണായകമായ ചര്‍ച്ചകള്‍ക്ക് വേദിയാകാന്‍ പാക്കിസ്ഥാന്‍ തയാറാണെന്നുമായിരുന്നു ഷെഹ്ബാസ് ഷെരീഫിന്റെഎക്‌സ് പോസ്റ്റ്. ഈ പോസ്റ്റാണ് അമേരിക്കന്‍ പ്രസിഡന്റ് ഷെയര്‍ ചെയ്തത്.

ഈ നീക്കംഅമേരിക്കയ്ക്കും ഇറാനും ഇടയില്‍ ഒരു നയതന്ത്ര നീക്കം നടത്താന്‍ പാക്കിിസ്ഥാന്‍ ശ്രമിക്കുന്നതായാണ് വിലയിരുത്തുന്നത്. ഇരുരാജ്യങ്ങളുമായും ബന്ധമുള്ളതിനാല്‍, നേരിട്ടുള്ള ചര്‍ച്ചകള്‍ തടസപ്പെട്ടിടത്ത് ഇടനിലക്കാരനായി പ്രവര്‍ത്തിക്കാന്‍ പാകിസ്ഥാനിന് കഴിയാമെന്നാണ് നിരീക്ഷണം.
ഇറാനിലെ സംഘര്‍ഷം പരിഹരിക്കാനായി രംഗത്തു വന്നിട്ടുള്ള പാക്കിസ്ഥാന്‍ ഇപ്പോള്‍ അഫ്ഗാനിസ്ഥാനുമായി സംഘര്‍ഷത്തിലാണെന്നതാണ് മറ്റൊരു കാര്യം .
Is Pakistan a mediator in Iran-US talks? Trump shares Shehbaz Sharif’s post













