വാഷിംഗ്ണ്‍: ഇറാനെതിരേ അമേരിക്കയും ഇസ്രയേലും തമ്മില്‍ നടത്തുന്ന സംയുക്ത സൈനീക നീക്കം നാലാം ആഴ്്ച്ചയിലേക്ക് കടന്നതിനു പിന്നാലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി പാക്കിസ്ഥാന്റെ മധ്യസ്ഥതയില്‍ നീക്കമെന്നു റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ വെച്ച് ഇരുരാജ്യങ്ങളിലെയും ഉന്നത പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറും തമ്മില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
എന്നാല്‍ മേഖലയിലെ സമാധാനത്തിനായി നയതന്ത്രനീക്കങ്ങള്‍ തുടരുകയാണെന്നും എന്നാല്‍, അന്തിമ തീരുമാനമാകാതെ മാധ്യമവാര്‍ത്തകളെ വിശ്വസിക്കരുതെന്നും യുഎസ് വ്യക്തമാക്കി. വിഷയത്തില്‍ വൈറ്റ് ഹൗസ് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. ഇത്തരം ചര്‍ച്ചകള്‍ അതീവ രഹസ്യസ്വഭാവമുള്ളതാണെന്നും, മാധ്യമങ്ങളിലൂടെ ഇത്തരം കാര്യങ്ങളില്‍ യുഎസ് ചര്‍ച്ചനടത്തില്ലെന്നും കരോളിന്‍ ലീവിറ്റ് വ്യക്തമാക്കി. അതേസമയം, ഡോണള്‍ഡ് ട്രംപും അസിം മുനീറും തമ്മില്‍ സംസാരിച്ചുവെന്ന കാര്യം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സംഘര്‍ഷം ഇല്ലാതാക്കാന്‍ തങ്ങള്‍ സജീവമായി ഇടപെടുന്നുണ്ടെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രതികരിച്ചിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ചില സുഹൃത് രാജ്യങ്ങളില്‍നിന്ന് സന്ദേശങ്ങള്‍ ലഭിച്ചതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ വ്യക്തമാക്കി
Is Pakistan mediating to end the Iran-US war? Report: US-Iran high-level meeting in Islamabad











