രമേഷ് പിഷാരടിക്കെതിരായ ഐസക്കിന്റെ കോമാളി പരാമര്‍ശം: ഖേദപ്രകടനം നടത്തി തലയൂരി

രമേഷ് പിഷാരടിക്കെതിരായ ഐസക്കിന്റെ കോമാളി പരാമര്‍ശം: ഖേദപ്രകടനം നടത്തി തലയൂരി

തിരുവനന്തപുരം: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ രമേഷ് പിഷാരടിക്കെതിരായ കോമാളി പരാമര്‍ ശത്തില്‍ ഖേദപ്രകടനം നടത്തി മുന്‍ മന്ത്രിയും സിപിഎം നേതാവുമയാ രമേഷ് പിഷാരടി തലയൂരി. പിഷാരടിക്കെതിരെ താന്‍  ഉന്നയിച്ചത് രാഷ്ട്രീയ വിമര്‍ശനമാ ണെന്നും പലസ്തീന്‍ വിഷയത്തിലെ പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെ യാണ് വിമര്‍ശിച്ചതെന്നു  കോമാളി പദ പ്രയോഗത്തില്‍ ഖേദം പ്രകടിപ്പിക്കു ന്നുവെന്നും ഡോ. തോമസ് ഐസക് പറഞ്ഞു.

കോമാളി വേഷം കെട്ടി നടക്കുന്ന നടന്മാരെ നിര്‍ത്താതെ ജനകീയ പിന്തുണയുള്ള ആ രെയെങ്കിലും നിര്‍ത്ത ണമായി രുന്നുവെ ന്നായിരുന്നു തോമസ് ഐസക്ക് കഴിഞ്ഞ ദിവസം പരാമര്‍ശം നടത്തിയത് . ഇത് വിവാദമാകുകയായിരുന്നു.

സംസ്‌കാരം സമരം ചെയ്താല്‍ കിട്ടുന്നത ല്ലെന്നും, തോമസ് ഐസക്കിനോട് സ്നേഹം മാത്രമാണ് തനിക്കുള്ളതെന്നും, കോമാളി പ്രയോഗത്തില്‍ മറുപടിയായി രമേഷ് പിഷാരടി ഇന്നു രാവിലെ അഭി പ്രായപ്പെട്ടിരുന്നു. നാടകത്തില്‍ കൂടി രാഷ്ട്രീയം പ്രചരിപ്പിച്ചവരാണ് അവര്‍. എന്തിനാണ് ഇപ്പോള്‍ അസഹിഷ്ണുത. കലാകാരന്മാര്‍ എന്നു മുതലാണ് സിപിഎ മ്മിന് വെറുക്കപ്പെട്ടവരായതെന്നും ഒപ്പം നില്‍ക്കാത്തവര്‍ വെറുക്കപ്പെ ടേണ്ടവരാണെന്ന നിലപാട് ശരിയല്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.

ഇങ്ങനെയൊക്കെ കോമാളി വേഷം കെട്ടി നടക്കുന്ന നടന്മാരെയൊക്കെ പിടിച്ച് മല്‍സരിപ്പിച്ചിട്ട് അയ്യോ ഞങ്ങള്‍ക്ക് വോട്ട് കിട്ടുന്നില്ല, ഞങ്ങളുടെ വോട്ട് ദേ എല്‍ ഡിഎഫ് ഭിന്നിപ്പിക്കാന്‍ പോകുന്നു എന്ന് പറഞ്ഞു നടന്നിട്ട് വല്ല കാര്യവും ഉണ്ടോ’ എന്നായിരുന്നു തോമസ് ഐസക്കിന്‍രെ പിഷാരടിക്കെതിരായ പരാമര്‍ശം.

Isaac’s clownish remark against Ramesh Pisharody: Thalayoori expresses regret

Share Email
LATEST
Top