വാഷിംഗടണ്‍: ഇറാനിലെ ഊര്‍ജ കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രയേല്‍ ഇനി ആക്രമണം നടത്തില്ലെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഖത്തറിലെ ഊര്‍ജ കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതില്‍ മുന്നറിയിപ്പ് നല്കിയ ശേഷമാണ് ട്രംപ് ഇത്തരത്തില്‍ പ്രതികരിച്ചത്.
ഇസ്രായേല്‍ ഇറാനിലെ സൗത്ത് പാര്‍സ് ഗ്യാസ് ഫീല്‍ഡ് എന്നറിയപ്പെടുന്ന പ്രധാന കേന്ദ്രത്തിനു നേരെ ആക്രമണം നടത്തിയതായും ഇത് പൂര്‍ണ്ണമായും ഒരു ഇസ്രായേലിന്റെ ആക്രമണം മാത്രമാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഈ ആക്രമണത്തെക്കുറിച്ച് അമേരിക്കയ്ക്ക് ഒന്നും അറിയില്ലായിരുന്നു. ആക്രമണത്തില്‍ ഖത്തര്‍ ഒരു തരത്തിലും ഉള്‍പ്പെട്ടിരുന്നില്ലെന്നും ഇത്തരമൊരു ആക്രമണം ഉണ്ടാകുമെന്നു ഖത്തറിന് ഒരു ധാരണയും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്‍ ഗ്യാസ് ഫീല്‍ഡിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ ഗള്‍ഫ് മേഖലയിലുടനീളം ഇറാന്‍ പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ട്രംപിന്റെ പരാമര്‍ശം. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തര്‍ എന്നിവിടങ്ങളിലെ അഞ്ച് ഊര്‍ജ്ജ സൗകര്യങ്ങള്‍ ‘വരും മണിക്കൂറുകളില്‍ ലക്ഷ്യമിടുന്നു’ എന്ന് അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്‌നിം വാര്‍ത്ത പുറത്തുവിട്ടിരുന്നു.
ഖത്തറിന്റെ പ്രതിരോധ മന്ത്രാലയം നല്കുന്ന വിവരം അനുസരിച്ച ഇന്നു പുലര്‍ച്ചെ രാജ്യത്തെ പ്രധാന ദ്രവീകൃത പ്രകൃതിവാതക കേന്ദ്രമായ ഖത്തറിലെ റാസ് ലഫാന്‍ വ്യവസായ നഗരത്തില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി.
Israel will no longer attack Iranian energy facilities; Trump warns against attacking Qatar













