ഇസ്രയേലിന്റെ ശ്രമം ആണവദുരന്തം: ഇറാനു പിന്തുണയുമായി റഷ്യ

ഇസ്രയേലിന്റെ ശ്രമം ആണവദുരന്തം: ഇറാനു പിന്തുണയുമായി റഷ്യ

മോസ്‌ക്കോ: ഇറാനെതിരേ ഇസ്രയേല്‍ നടത്തുന്നത് ഇറാനില്‍ ആണവദു രന്തമുണ്ടാക്കാനാണെന്ന വിമര്‍ശനവുമായി റഷ്യ രംഗത്ത്. ഇറാന്റെ ബുഷെഹര്‍ ആണവ നിലയത്തില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ യായിരുന്നു റഷ്യയുടെ ഈ പ്രതികരണം.ഇസ്രയേല്‍ ശ്രമിക്കുന്നത് ആണവ ദുരന്തം സൃഷ്ടിക്കാനാണെന്നും അതിന്റെ പ്രത്യഘാതം പരിഹരിക്കാന്‍ കഴിയില്ലെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ പറഞ്ഞു.ബുഷെഹര്‍ ആണവ നിലയം ആക്രമിക്കുന്നത് നിര്‍ത്തണമെന്നും ആണവ നിലയിലത്തിലെ റഷ്യന്‍ ജീവനക്കാരുടെ ജീവന്‍ അപകടത്തിലാണെന്നും റഷ്യ മുന്നറിയിപ്പ് നല്‍കി.

ഇപ്പോള്‍ നടക്കുന്ന യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ ആറ് വര്‍ഷം മുമ്പ് ഉണ്ടായ കോവിഡ് മഹാമാരിക്ക് സമാനമായ തലത്തിലേക്ക് എത്തിക്കുമെന്ന് പുടിന്‍ പ്രതികരിച്ചു. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷത്തിന്റെ അനന്തരഫലങ്ങള്‍ ഇപ്പോഴും കൃത്യമായി പ്രവചിക്കാന്‍ സാധ്യമല്ല.

സംഘര്‍ഷം അന്താരാഷ്ട്ര ലോജിസ്റ്റിക്‌സ്, ഉല്‍പാദന, വിതരണ ശൃംഖലകള്‍ക്ക് കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കുന്നുണ്ട്. കൂടാതെ ഹൈഡ്രോകാര്‍ബണ്‍, മെറ്റല്‍, ഫെര്‍ട്ടിലൈസര്‍ കമ്പനികള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. ഇതിനൊരു പരിഹാരം കാണണമെന്ന് അദ്ദേഹം പറഞ്ഞു.
പുടിന്റെ പ്രതികരണത്തിനു പിന്നാലെപുടിന്റെ വാക്കുകള്‍ ധൈര്യം പകരുന്നതാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പ്രതികരിച്ചു.

Israel’s attempt is a nuclear disaster: Russia supports Iran

Share Email
Top