ജഗ് വസന്തും പൈന്‍ ഗ്യാസും ഇന്ത്യയിലേക്ക് എത്തുന്നു: 92,612 ടണ്‍ എല്‍പിജിയുമായി

ജഗ് വസന്തും പൈന്‍ ഗ്യാസും ഇന്ത്യയിലേക്ക് എത്തുന്നു: 92,612 ടണ്‍ എല്‍പിജിയുമായി

ന്യൂഡല്‍ഹി: ജഗ് വസന്ത് പൈന്‍ ഗ്യാസ് എന്നീ രണ്ടു ഇന്ത്യന്‍ കപ്പലുകള്‍ 92,512 ടണ്‍ എല്‍പിജിയുമായി ഇന്ത്യന്‍ തീരത്തേയ്ക്ക് എത്തുന്നു.ഇറാന്‍- അമേരിക്ക സംഘര്‍ഷം തുടരുന്നതിനിടെയാണ് ഹോര്‍മൂസ് കടലിടക്കിലൂടെ ജഗ് വസന്ത്, പൈന്‍ ഗ്യാസ് എന്നീ എല്‍പിജി ടാങ്കറുകള്‍ ഇന്ത്യന്‍ തുറമുഖം ലക്ഷ്യമാക്കി സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. കപ്പല്‍ ഇന്ത്യയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നു തുറമുഖ സ്പെഷ്യല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ അറിയിച്ചു.

ഈ മാസം 26 നും 28 നും ഇടയില്‍ ടാങ്കറുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തിയേക്കും. രണ്ടു കപ്പലുകളിലുമായി 60 ഇന്ത്യന്‍ ഇന്ത്യന്‍ നാവികരുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ ഇന്ത്യന്‍ പതാകയുള്ള രണ്ട് എല്‍പിജി കപ്പലുകള്‍ കടലിടുക്കിലൂടെ കടന്നുപോകാന്‍ ഇറാന്‍ അനുവദിച്ചിരുന്നു. ഈ കപ്പലുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് രണ്ട് ടാങ്കറുകള്‍ കൂടി കടലിടുക്ക് കടക്കാനൊരുങ്ങുന്നത്. ഷിപ് ട്രാക്കിങ് ഡാറ്റകള്‍ പ്രകാരം രണ്ട് കപ്പലുകളും ഇന്നലെ പുലര്‍ച്ചെയാണ് യുഎഇ തീരത്തുനിന്ന് യാത്ര ആരംഭിച്ചത്.

ഇറാനിയന്‍ ദ്വീപുകളായ ലാറക്കിനും ഖ്വെഷ്മിനും സമീപത്തുകൂടിയായിരുന്നു കപ്പലുകളുടെ സഞ്ചാരം. യുദ്ധം ആരംഭിച്ചതുമുതല്‍ ഒട്ടേറെ കപ്പലുകളാണ് ഹോര്‍മൂസ് കടലിടുക്ക് ഉള്‍പ്പെടെയുള്ള വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്.

Jag Vasant and Pine Gas arrive in India: with 92,612 tons of LPG

Share Email
LATEST
Top