തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കുന്നതിനായുള്ള അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി. കഴിഞ്ഞ പത്ത് വർഷമായി കേരളം പിന്തുടരുന്ന രീതി അനുസരിച്ച്, സ്കൂൾ തുറക്കുന്നതിന് മുൻപ് തന്നെ പാഠപുസ്തകങ്ങളും യൂണിഫോമുകളും കുട്ടികളിലേക്ക് എത്തിക്കാനുള്ള നടപടികൾ ഉറപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിദ്യാഭ്യാസ മേഖലയിൽ 5,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് സർക്കാർ നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി 550 പുതിയ സ്കൂൾ കെട്ടിടങ്ങൾ നിർമ്മിച്ചു. ആധുനിക പഠനരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി 55,000 ഹൈടെക് ക്ലാസ് മുറികളും സജ്ജമാക്കിയിട്ടുണ്ട്. അധ്യയന വർഷം തുടങ്ങുന്നതിന് മുൻപേ എല്ലാ കുട്ടികൾക്കും പാഠപുസ്തകങ്ങൾ ലഭ്യമാക്കി. സൗജന്യ യൂണിഫോം വിതരണം സമയബന്ധിതമായി പൂർത്തിയാക്കി.
അത്യാധുനിക ലാബുകളും സ്മാർട്ട് ക്ലാസ് മുറികളും പഠനം കൂടുതൽ എളുപ്പമാക്കും.
കുട്ടികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ, ആദ്യ ദിനം മുതൽ ആത്മവിശ്വാസത്തോടെ ക്ലാസുകളിലേക്ക് എത്താനുള്ള എല്ലാ സാഹചര്യങ്ങളും സർക്കാർ ഒരുക്കിക്കഴിഞ്ഞു. സംസ്ഥാനതല പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
എല്ലാം റെഡി; ജൂൺ ഒന്നിന് സ്‌കൂൾ തുറക്കും മുമ്പേ പാഠപുസ്തകങ്ങളും യൂണിഫോമും, ഒരുക്കങ്ങൾ പൂർത്തിയായെന്ന് സർക്കാർ
March 15, 2026 5:50 pm













