ഇടുക്കി, ഏറ്റുമാനൂര്‍ സീറ്റുകള്‍ കേരളാ കോണ്‍ഗ്രസ് വിട്ടു നല്കും :അമ്പലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയില്ല,ജി.സുധാകരന് പിന്തുണ

ഇടുക്കി, ഏറ്റുമാനൂര്‍ സീറ്റുകള്‍ കേരളാ കോണ്‍ഗ്രസ് വിട്ടു നല്കും :അമ്പലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയില്ല,ജി.സുധാകരന് പിന്തുണ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ തിരക്കിട്ട നീക്കങ്ങളുമായി മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും. യുഡിഎഫില്‍ സീറ്റു വിഭജന ചര്‍ച്ച അന്തിമഘട്ടത്തിലേക്ക് കടക്കുന്നതി നിടെ കേരളാ കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച ഏറ്റുമാനൂര്‍, ഇടുക്കി സീറ്റുകള്‍ കോണ്‍ഗ്രസിനു വിട്ടുനല്കാന്‍ തീരുമാനമായതായി റിപ്പോര്‍ട്ടുകള്‍. ഇതിനിടെ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്ന എട്ടു സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളെ ഇന്നു പ്രഖ്യാപിച്ചേക്കും.

അമ്പലപ്പുഴയില്‍ ജി.സുധാകരനെ പിന്തുണ യ്ക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സര രംഗത്ത് ഉണ്ടാവില്ല. സുധാകരന്‍ തന്റെ തെര ഞ്ഞെ ടുപ്പ് പ്രചാരണം അതീവ ശക്തമാക്കി. ഇന്നു കണിച്ചിക്കുളങ്ങരയില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണ്ട് ചര്‍ച്ച നടത്തും. തുടര്‍ന്ന് പെരുന്നയി ലെത്തി സുകുമാര ന്‍നായരുമായും കൂടിക്കാഴ്ച്ച നടത്തും.

ജി സുധാകരന് നിരുപാധിക പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനി ച്ചിട്ടുള്ളതെന്നാണ് വിവരം. അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് നേതാവായ എം ലിജുവാണ് കഴിഞ്ഞ തവണ മത്സരിച്ചിരുന്നത്. സിപിഎമ്മി ന്റെ എച്ച് സലാമാണ് ഇടതുമുന്ന ണി സ്ഥാനാര്‍ത്ഥി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 11,126 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സലാം വിജയിച്ചത്. സുധാകരന്‍ കാലുവാരിയതാണ് ഭൂരിപക്ഷം കുറയാന്‍ കാരണമായതെന്ന ആരോപണം വലിയ വിവാദമായി മാറിയിരുന്നു.

ഇന്ന് കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥിപട്ടിക പ്രസിദ്ധീകരിക്കും. 50 ഓളം പേര്‍ ഉള്‍പ്പെടുന്ന പട്ടികയാവും ആദ്യം പ്രസിദ്ധീകരിക്കുകയെന്നാണ് സൂചന. ഇതിനിടെ കണ്ണൂരില്‍ മത്സരിക്കുമെന്നു പറഞ്ഞ കെ.സുധാകരന്‍ എല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്ന നിലപാടിലേക്ക് മാറി. വരും ദിവസങ്ങളില്‍ മുന്നണികള്‍ സ്ഥാനാര്‍ഥികളെ പൂര്‍ണമായി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കളം സജീവമാക്കും.

Kerala Congress will give up Idukki and Ettumanoor seats: There is no UDF candidate in Ambalapuzha, support for Sudhakaran

Share Email
LATEST
Top