ജോർജി വർഗീസ്
ഫ്ലോറിഡ : വെറ്ററൻ സർക്യൂട് വിഭാഗത്തിലെ സംസ്ഥാനത്തെ ഏറ്റവും വലിയ ടൂർണമെന്റായ RSC കൊച്ചി ഗ്രാൻഡ് സ്ലാം 2026, മാർച്ച് 21-22 തീയതികളിൽ എറണാകുളം റീജിയണൽ സ്പോർട്സ് സെന്റർ (RSC)-ലെ ജസ്റ്റിസ് പി ഗോവിന്ദൻ നായർ ഇൻഡോർ ടെന്നീസ് കോംപ്ലക്സ്കിൽ അരങ്ങേറുബോൾ ഫൊക്കാനയും ഇതിൽ ഭാഗവത്താകുന്നു.
വിവിധ തുറകളിലെ പ്രൊഫഷണൽസ് ആയ 120 ലധികം മത്സരാർത്ഥികൾ ഈ ലോകോത്തര മത്സരത്തിൽ മാറ്റുരക്കും. എറണാകുളം ഡിസ്ട്രിക്ട് ടെന്നീസ് അസോസിയേഷനും (EDTA) കേരള വെറ്ററൻസ് ടെന്നീസ് അസോസിയേഷനും (KVTA)കൈ കോർക്കുന്ന ഈ മത്സരം. ലഹരിക്കെതിരെ ഒരു അവെയർനെസ് കൂടിയാണ്. “നോ ടു ഡ്രഗ്‌സ്, യെസ് ടു സ്പോർട്സ് “ആണ് ഈ ഗെയിമിന്റെ തീം. നമ്മുടെ സമൂഹത്തിലും കുട്ടികളിലും ലഹരിക്കെതിരെ പോരാടുകയും കുട്ടികളെ സ്പോർട്സിൽ കുടുതൽ ഉൾപെടുത്തുകയുമാണ് പ്രധാന ലക്‌ഷ്യം. ഫൊക്കാന ലഹരിക്കെതിരെ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സംഘടന കൂടിയാണ്.
ലോകോത്തര നിലവാരത്തിലുള്ള RSC ഗ്രാൻഡ് സ്ലാം 2026 ടൂര്ണമെഡന്റിന്റെ ഭാഗമാവാൻ ഫൊക്കാനക്കു സാധ്യമായതിൽ അതിയായ സന്തോഷമുണ്ടെന്നു ഫൊക്കാനാ പ്രസിഡന്റ് ഡോ. സജിമോൻ ആന്റണി പ്രസ്താവിച്ചു.
ഫൊക്കാനയുടെ മുൻ പ്രസിഡന്റ് ജോർജി വർഗീസ് ആണ് ഫോകാനക്കു വേണ്ടി ടൂർണമെന്റ് സ്പോൺസർ ചെയ്‌തത്.
കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും മത്സാർത്ഥികൾ പങ്കെടുക്കുന്ന ഈ ട്യുര്ണമെന്റിൽ ഫൊക്കാനയുടെ പങ്കാളിത്തം പുത്തൻ ഉണർവ് നൽകുന്ന സംരംഭമാണെന്നും ഇക്കാര്യത്തിൽ അതീവ സന്തുഷ്ടരാണെന്നും RSPTA പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മേനോൻ, സെക്രട്ടറി നിതിൻ ജോർജ്, ട്രഷേറെർ തോമസ് കെ. ജേക്കബ് എന്നിവർ വ്യക്തമാക്കി.













