കോട്ടയം യുഡിഎഫിന്റെ പൊന്നാപുരം കോട്ടയോ? മാണി കോണ്‍ഗ്രസ് ഇടതിനു ശക്തി പകരുമോ

കോട്ടയം യുഡിഎഫിന്റെ പൊന്നാപുരം കോട്ടയോ? മാണി കോണ്‍ഗ്രസ് ഇടതിനു ശക്തി പകരുമോ

ലിന്‍സി ഫിലിപ്‌സ്

കോട്ടയം എന്നാല്‍ അക്ഷരങ്ങളുടേയും റബറിന്റെയും നാട്. കോട്ടയത്തിന്റെ രാഷ്ട്രീയ നേതാക്കളുടെ പേരു പരാമര്‍ശിക്കു മ്പോള്‍ കെ.എം മാണിയുടേയും ഉമ്മന്‍ ചാണ്ടിയുടേയും പേരുകള്‍ പറയാതെ ഒരു രാഷ്ട്രീയ ചിത്രമില്ല. ഇവരുടെ നിയമസഭാ ചരിത്രത്തിലെ തന്നെ ഊടും പാവും തുന്നിയ കര്‍മ  ഭൂമിയാണ് കോട്ടയം.

നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രം പരി ശോധിച്ചാല്‍ എപ്പോഴും ഐക്യജനാധി പത്യമുന്നണിയോട് ചേര്‍ന്നു നിന്നുള്ള  പാരമ്പര്യമാണ് കോട്ടയ ത്തിനുള്ളത്. മലപ്പു റവും എറണാകുളവും കഴിഞ്ഞാല്‍ ഇടതു കുത്തൊഴുക്കുള്ള പ്പോഴും യുഡിഎ ഫിനൊപ്പം നിലകൊള്ളുന്ന ജില്ലയെന്ന പ്രത്യേകത കോട്ടയത്തിനുണ്ട്. ക്രൈസ്തവ സഭകളില്‍ പലതിന്റെയും ആസ്ഥാനം. എന്‍എസ്എസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഇവയെല്ലാം കോട്ടയത്ത്. മന്നത്തു പത്മനാഭന്റെ നാട്. കേരളാ കോണ്‍ഗ്രസി ന്റെ പിറവിക്കും പലതവണ പിളര്‍പ്പിനും സാക്ഷ്യം വഹിച്ച ജില്ല. തിരുനക്കര മൈതാനി കേരളാ കോണ്‍ഗ്രസിന്റെ നിരവധി പിളര്‍പ്പു സമ്മേളനങ്ങള്‍ക്ക് വേദിയായി ചരിത്രത്തില്‍ ഇടം പിടിച്ചു.

പതിറ്റാണ്ടുകള്‍ നീണ്ട യുഡിഎഫ്  ബന്ധം ഉപേക്ഷിച്ച്  കഴിഞ്ഞ നിയമസഭ തെര ഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിക്കൊപ്പമായിരുന്നു. ഇതോടെ ഐക്യമുന്നണിയുടെ കോട്ടയായ കോട്ടയം ജില്ലയില്‍ സീറ്റുകളുടെ എണ്ണത്തില്‍ എല്‍ഡിഎഫിനു ആദ്യമായി മുന്‍തൂ ക്കമുണ്ടായി. കേരളാ കോണ്‍ഗ്രസിന്റെ ശക്തിയില്‍ ഇടതു മുന്നണി നേട്ടം കൊയ്ത പ്പോഴും പാലായില്‍ ജോസ് കെമാണിയുടെ പരാജയം കേരളാ കോണ്‍ഗ്രസിന് കനത്ത പ്രഹരമായി.  കഴിഞ്ഞ തവണത്തെ തിരി ച്ചടി മറികടന്ന് ഇത്തവണ ശക്തമായ മുന്നേറ്റം നടത്താനാണ് യുഡിഎഫ് അര യും തലയും മുറിക്കി രംഗത്തു വരുന്നത്. എന്നാല്‍ പാലായിലെ കഴിഞ്ഞ തവ ണത്തെ തോല്‍വിക്ക് മധുരപ്രതികാരം നല്കാനായി കേരളാ കോണ്‍ഗ്രസ് ശക്തമായി രംഗത്തു വരുന്നതോടെ മത്സരത്തിന്റെ വീറും വാശിയും ഉച്ചസ്ഥായിയില്‍ എത്തും.

കേരളാ കോണ്‍ഗ്രസ് യുഡിഎഫിലേക്ക് തിരികെ പോകുമെന്നുള്ള പ്രചാരണങ്ങള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനു പിന്നാലെ വന്നെങ്കും ഒടുവില്‍ ആ പ്രചാരണ ങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമാ യതോടെ പാലാ, കടുത്തുരുത്തി ഉള്‍ പ്പെടെയുള്ള മണ്ഡലങ്ങള്‍ കൂടി പിടി ച്ചെടുക്കാനുളള തന്ത്രമൊരു ക്കുകയാണ് ഇടതു മുന്നണി. നിലവില്‍ ജില്ലയിലെ  ഒമ്പത് മണ്ഡലങ്ങളില്‍ അഞ്ചെണ്ണം എല്‍ഡിഎഫിനും നാലെണ്ണം യുഡിഎഫിനുമാണ്.

ജില്ലയിലെ നിയമസഭ മണ്ഡലങ്ങള്‍
കോട്ടയം, പുതുപ്പള്ളി, ഏറ്റുമാനൂര്‍, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, പാലാ, കടുത്തുരുത്തി, വൈക്കം

ഇരു മുന്നണികളുടേയും സിറ്റിംഗ് എംഎല്‍എമാരില്‍ ഏറെയും വീണ്ടും മത്സര രംഗത്ത്ജില്ലയില്‍ ആകെ ഒമ്പത് നിയമസഭ മണ്ഡലങ്ങളില്‍ സിറ്റിംഗ് എംഎല്‍എല്‍മാരില്‍ ഏറെപ്പേരും  വീണ്ടും മത്സരിക്കും. യുഡിഎഫില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണ്‍ (കോട്ടയം), ചാണ്ടി ഉമ്മന്‍ (പുതുപ്പള്ളി), മോന്‍സ് ജോസഫ് (കടുത്തുരുത്തി), മാണി സി. കാപ്പന്‍ (പാലാ) എന്നിവര്‍ വീണ്ടും മത്സരരംഗ ത്തുണ്ടാ കുമെന്നുറപ്പായി.

എല്‍ഡിഎഫില്‍ മന്ത്രി വി.എന്‍. വാസവന്‍ (ഏറ്റുമാനൂര്‍), ഡോ. എന്‍. ജയരാജ് (കാ ഞ്ഞിരപ്പള്ളി), ജോബ് മൈക്കിള്‍ (ചങ്ങനാ ശേരി), സെബാസ്റ്റ്യന്‍ കുളത്തു ങ്കല്‍ (പൂഞ്ഞാര്‍) എന്നിവരും മത്സര രംഗത്തു ണ്ടാകും. സി.കെ. ആശ(വൈക്കം) മാത്ര മാണ് സിറ്റിംഗ് എംഎല്‍എമാരില്‍ ഇക്കുറി മത്സരരംഗത്തില്ലാത്തത്.

ഇത്തവണ യുഡിഎഫില്‍ കേരളാ കോണ്‍ ഗ്രസില്‍ നിന്നും ജില്ലയിലെ ഏതൊക്കെ സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കു മെന്നതും നിര്‍ണായകമാാണ്. ഇന്ന് ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവും. കഴിഞ്ഞ തവണ യുഡിഎഫില്‍ കോണ്‍ഗ്രസ്-അഞ്ചും കേരള കോണ്‍ഗ്രസ്- മൂന്നും മാണി സി. കാപ്പന്‍ (സ്വത) ഒന്ന് എന്നിങ്ങനെയായിരുന്നു മത്സരിച്ചത്.  എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് എം-അഞ്ച, സിപിഎം-മൂന്ന്, സിപിഐ-ഒന്ന്, എന്നിങ്ങനെയുമായിരുന്നസീറ്റു വിഭജനം.

പുതുപ്പള്ളില്‍ തേരോട്ടത്തിന് ചാണ്ടി ഉമ്മന്‍

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതെ രഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍  വമ്പന്‍  ഭൂരിപക്ഷത്തോടെയാണ് യുഡിഎഫിന്റെ പോരാട്ടത്തിന് ശക്തി പകര്‍ന്നത്.തുടര്‍ന്ന് വന്ന  ലോക്സഭ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജും ജില്ലയിലെ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന പാര്‍ലമെന്റ് മണ്ഡലങ്ങളായ  പത്തനംതിട്ടയില്‍ ആന്റോ ആന്റണിയും മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷും നേടിയ വമ്പന്‍ വിജയവും അതിനു പിന്നാലെ നടന്ന  ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍  അതിശക്തമായ മേധാവിത്വത്തിന്റെയും ആത്മവിശ്വാ സത്തിലാണ് യുഡിഎഫ് പോരാട്ടത്തിനിറങ്ങുന്നത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ കണക്കില്‍ രണ്ടു മണ്ഡലങ്ങളില്‍ നേരിയ ലീഡ് മാത്രമാണ് എല്‍ഡിഎഫിനുള്ളത്. ബാക്കി മണ്ഡലങ്ങളില്‍ യുഡിഎഫ് ബഹുദുരം മുന്നിലാണ്.

കേരള കോണ്‍ഗ്രസ് എമ്മിന്റെ ശക്തിയില്‍ പ്രതീക്ഷ വെച്ച് എല്‍ഡിഎഫ്

കേരളാ കോണ്‍ഗ്രസിന്റെ ശക്തിയാണ് ജില്ലയില്‍ എല്‍ഡിഎഫിന്റെ മുതല്‍ക്കൂട്ട.് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടെങ്കിലും പാലാ മണ്ഡലത്തില്‍ 1500 വോട്ടിനു മുന്നിട്ട തിലാണ് കേരള കോണ്‍ഗ്രസിന്റെ പ്രതീക്ഷ. കേരള കോണ്‍ഗ്രസ് എം മുന്നണി ക്കൊപ്പമുള്ളതിനാല്‍ ഇത്തവണയും വിജയം ആവര്‍ത്തിക്കാമെന്നും പാലാ, കടുത്തുരുത്തി മണ്ഡലങ്ങള്‍തിരിച്ചു പിടിക്കാ മെന്നുമാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ എല്‍ഡിഎഫ് നടത്തി വരുകയാണ്. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍  ജോസ് കെ. മാണി പാലായില്‍ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിയന്‍ പ്രഖ്യാപിച്ചെങ്കിലും പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു ജോസ് കെ. മാണിയുടെ മറുപടി. ജോസ് കെ. മാണി ഇത്തവണ  പാലായിലാണോ കടുത്തു രുത്തിയിലാണോ മത്സരി ക്കുന്നതെന്ന കാര്യത്തില്‍ ഇന്ന് പ്രഖ്യാപനം വരും. യുഡിഎഫ് സ്ഥാനാര്‍ഥിയായി മാണി സി. കാപ്പന്‍ പ്രചാരണം തുടങ്ങി കഴിഞ്ഞ തവണ യുഡിഎഫ് സ്വതന്ത്രനായിട്ടാണ് മത്സരിച്ചതെങ്കില്‍ ഇത്തവണ കാപ്പന്റെ സ്വന്തം പാര്‍ട്ടിയായ കെഡിപിയുടെ ബാനറിലായിരിക്കും മത്സരം.

പി.സി. ജോര്‍ജിനെ മുന്നില്‍ നിര്‍ത്തി ബിജെപി
പി.സി. ജോര്‍ജിന്റെ കേരള കോണ്‍ഗ്രസ് സെക്കുലര്‍ ബിജെപിയില്‍ ലയിച്ചതോടെ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ ബിജെപിക്ക് ഒരു പഞ്ചായത്തില്‍ ഭരണവും നിരവധി പഞ്ചായത്തുകളില്‍ അംഗ ങ്ങളേയും  കിട്ടി. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍  വോട്ടു വര്‍ധനവുമുണ്ടായി. പി.സി. ജോര്‍ജിന്റെയും മകന്‍ ഷോണ്‍ ജോര്‍ജിന്റെയും കരുത്തില്‍ ഇത്തവണ നിയമസഭയില്‍ ജില്ലയില്‍ അക്കൗണ്ട് തുറക്കാനുള്ള തയാറെടുപ്പിലാണ് ബിജെപി. പൂഞ്ഞാര്‍, പാലാ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളില്‍ പി.സി. ജോര്‍ജിന്റെ വരവ് ബിജെപിക്ക് നേട്ടമായി. ഈ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് ബിജെപിയുടെ പ്രവര്‍ത്തനവും.

യുഡിഎഫില്‍ കടുത്തുരുത്തി, ചങ്ങനാശേരി, ഏറ്റുമാനൂര്‍ എന്നീമൂന്നു സീറ്റുകളിലാണു കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിച്ചത്. ഇതില്‍ കടുത്തുരുത്തിയില്‍ മാത്രമേ വിജയി ക്കാനായുള്ളു. ഇത്തവണ ഏറ്റുമാനൂര്‍, ചങ്ങനാശേരി സീറ്റുകള്‍ വേണമെന്ന നിലപാടിലാണു കോണ്‍ഗ്രസ്. ഇതിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ രണ്ടു പാര്‍ട്ടികളും പലവട്ടം നടത്തിയെങ്കിലും തീരുമാ നമായിട്ടില്ല.  ഇന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും.

കോണ്‍ഗ്രസില്‍ സീറ്റിനു വേണ്ടി വലിയ നിര

കോട്ടയത്ത് സിറ്റിംഗ് എംഎല്‍എയും മുന്‍ മന്ത്രിയുമായ  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രാചരണം ആരംഭിച്ചു.  പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനും പ്രചാരണ രംഗത്ത് സജീവമായി.പൂഞ്ഞാര്‍ സീറ്റില്‍ കഴിഞ്ഞ തവണ മത്സരിച്ച കെപിസിസി സെക്രട്ടറി ടോമി കല്ലാനിയുടെയും ജോസഫ് വാഴയ്ക്കന്റെ പേരു പരിഗണനയിലുണ്ട്. കാഞ്ഞിരപ്പള്ളിയില്‍ കഴിഞ്ഞ തവണ മത്സരിച്ച ജോസഫ് വാഴയ്ക്കന്റെ പേരിനൊപ്പം പ്രഫ. റോണി കെ. ബേബി, ജിജി അഞ്ചാനി എന്നിവരുടെ പേരുകളാ ണുള്ളത്. ഏറ്റുമാനൂര്‍ സീറ്റില്‍ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും കാഞ്ഞി രപ്പള്ളി നോട്ടമിടുന്നുണ്ട്.

ചങ്ങനാശേരി മണ്ഡലം കേരള കോണ്‍ഗ്ര സില്‍നിന്നും വിട്ടു കിട്ടിയാല്‍ മത്സരിക്കാന്‍  ജോസഫ് വാഴയ്ക്കന്‍, ടോമി കല്ലാനി, ജോഷി ഫിലിപ്പ്, അജീസ് ബെന്‍ മാത്യു എന്നിവര്‍  ഉള്‍പ്പെടെ കോണ്‍ ഗ്രസിന്റെ സംസ്ഥാനതലത്തിലെ നേതാക്കളെയും ഇവിടെ പരിഗണിക്കുന്നുണ്ട്. സംവരണ മണ്ഡലമായ വൈക്കം ഇത്തവണ തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് കോണ്‍ഗസ്. ദളിത് നേതാവ് സണ്ണി എം. കപികാടിനെ സ്വതന്ത്രനായി മത്സരിപ്പി ക്കാനാണ് ആലോചന. കെപിസിസി സെക്രട്ടറി പി.ആര്‍. സോന, ഷിന്‍സ് പീറ്റര്‍, സനീഷ്‌കുമാര്‍ എന്നിവരുടെ പേരുകളും ഇവിടെ ചര്‍ച്ചയിലുണ്ട്.

കോട്ടയം, പുതുപ്പള്ളി സിപിഎമ്മിനു കഠിനം
കോട്ടയത്തു തുടര്‍ച്ചയായ നാലാം അങ്കത്തി നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണ്‍ തയാറെ ടുക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തിലുണ്ടായ മുന്നേറ്റ ത്തിന്റെ ബലത്തില്‍ വീണ്ടും ഭൂരിപക്ഷം വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണു തിരുവഞ്ചൂര്‍. കഴിഞ്ഞ തവണ 18,743 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തിരുവഞ്ചൂര്‍ വിജയിച്ചത്. ഇടതു സ്ഥാനാര്‍ഥി  കെ.എം. രാധാകൃഷ്ണനെയാണ് രംഗത്തിറ ക്കിയിട്ടുള്ളത്.പുതുപ്പള്ളി ഉപതെര ഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ജെയ്ക് സി. തോമസിനെ 37,719 വോട്ടിന്റെ ഭൂരിപക്ഷ ത്തിനാണു പരാജയപ്പെടുത്തിയത്.

ടേം മാനദണ്ഡം  ആശയ്ക്ക് പകരം പി. പ്രദീപ്

ഒരാള്‍ക്ക് തുടരെ രണ്ടു ടേം എന്ന പാര്‍ട്ടി മാനദണ്ഡം  കര്‍ശഷനമാക്കിയതോടെ  വൈക്കത്ത് സിറ്റിംഗ് എംഎല്‍എ ആശയ്ക്ക പകരം പി.പ്രദീപിനാണ് നറുക്ക് വീണത്.. കഴിഞ്ഞ തവണ 29,122 വോട്ട് ഭൂരിപക്ഷത്തിലാണ് യുഡിഎഫിലെ പി.ആര്‍. സോനയെ ആശ തോല്‍പ്പിച്ചത്.  എഐവൈഎഫ് ജില്ലാ നേതാവാണ് പി. പ്രദീപ്.

കടുത്തുരുത്തിയില്‍ കേരള കോണ്‍ഗ്രസുകളുടെ പോരാട്ടം

കേരള കോണ്‍ഗ്രസുകളുടെ നേര്‍ക്കുനേര്‍ പോരാട്ടം നടക്കുന്ന കടുത്തുരുത്തിയില്‍ ഇത്തവണയും തനിയാവര്‍ത്തനം. യുഡിഎഫില്‍ സിറ്റിംഗ് എംഎല്‍എ മോന്‍സ് ജോസഫ് വീണ്ടും മത്സരിക്കും. കഴിഞ്ഞ തവണ എല്‍ഡിഎഫിലെ സ്റ്റീഫന്‍ ജോര്‍ജിനോട് 4256 വോട്ടുകള്‍ക്കാണ് വിജയിച്ചത്. എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി, കഴിഞ്ഞ തവണ മത്സരിച്ച സ്റ്റീഫന്‍ ജോര്‍ജ്, തോമസ് ചാഴികാടന്‍, ജില്ലാ പഞ്ചായത്ത് മുന്‍ വൈസ്പ്രസിഡന്റ് ജോസ് പുത്തന്‍കാല, നിര്‍മല ജിമ്മി, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍, കെഎസ്സി പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേല്‍, സഖറിയാസ് കുതിരവേലി തുടങ്ങിയ നിരവധി പേരുകള്‍ കേള്‍ക്കുന്നു.

പാലായില്‍ ബിജെപിക്കായി  ഷോണ്‍ ജോര്‍ജ്
 പാലാ മണ്ഡലത്തില്‍ പി.സി. ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് ബിജെപി സ്ഥാ നാര്‍ഥിയായി മത്സരിക്കുമെന്ന് ഉറപ്പായി. ഷോണ്‍ ജില്ലാ പഞ്ചായത്തംഗമായിരുന്ന പൂഞ്ഞാര്‍ ഡിവിഷനില്‍ ഉള്‍പ്പെടുന്ന തലനാട്, തലപ്പലം, മേലുകാവ്, മൂന്നിലവ് പഞ്ചായത്തുകളും മുമ്പ് പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്ന ഭരണങ്ങാനം പഞ്ചായത്തും ഇപ്പോള്‍ പാലാ മണ്ഡലത്തിലാണെന്നുള്ളതാണ് ഷോണിന്റെ പ്രതീക്ഷ. ജോസ് കെ. മാണിയും മാണി സി. കാപ്പനും ഷോണ്‍ ജോര്‍ജും പാലായില്‍ സ്ഥാനാര്‍ ഥികളായാല്‍ സംസ്ഥാനത്തെ തന്നെ ഗ്ലാമര്‍ പോരാട്ടമായി പാലാ മറും. പലവേള ജയിച്ചശേഷം കഴിഞ്ഞ തവണ സ്വതന്ത്രനായി മത്സരിച്ചു പരാജയപ്പെട്ട പി.സി. ജോര്‍ജിനു ഇത്തവണയും പൂഞ്ഞാറില്‍ മത്സരിക്കാന്‍ മോഹമുണ്ട്. ബിജെപി സംസ്ഥാന നേതാക്ക ളിലൊരാളായ ജോര്‍ജിനോട് ഇത്തവണ മത്സരിക്കാന്‍ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണ എല്‍ഡിഎഫിലെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ 23,666 വോട്ടുകള്‍ക്കാണ് വിജയിച്ചത്. രണ്ടാം സ്ഥാനത്ത് എത്തിയ പി.സി. ജോര്‍ജിന് 41,049 വോട്ടുകള്‍ ലഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി ടോമി കല്ലാനിക്ക് 33,694 വോട്ടുകളും ബിഡിജെഎസ് സ്ഥാനാര്‍ഥി എം.പി. സെന്നിന് 2928 വോട്ടു ലഭിച്ചു. ജോര്‍ജ് എത്തിയാല്‍ സീറ്റ് പിടിക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഇത്തവണ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ ഏറ്റുമാനൂരില്‍ മത്സരിപ്പിക്കാനുള്ള ചര്‍ച്ചകളാണ് ബിജെപിയില്‍ നടക്കുന്നത്. കാഞ്ഞിരപ്പള്ളിയില്‍ നോബിള്‍ മാത്യു, ചങ്ങനാശേരിയില്‍ ബി. രാധാകൃഷ്ണമേനോന്‍, പുതുപ്പള്ളിയില്‍ എന്‍. ഹരി, കോട്ടയത്ത് ടി.എന്‍. ഹരികുമാര്‍, കടുത്തുരുത്തിയില്‍ ലിജിന്‍ ലാല്‍,, വൈക്കത്ത് അജിത്  എന്നിവരാണ് ബിജെപിയുടെ സ്ഥാനാര്‍ഥി പരിഗണനലിസ്റ്റിലുള്ളത്.

നിലവിലെ കക്ഷി നില
എല്‍ഡിഎഫ് – അഞ്ച്
യുഡിഎഫ് – നാല്

തദ്ദേശം
ജില്ലാ പഞ്ചായത്ത്
യുഡിഎഫ് – 16
എല്‍ഡിഎഫ് – ഏഴ്

ബ്ലോക്ക് പഞ്ചായത്ത്
യുഡിഎഫ് – ഒമ്പത്
എല്‍ഡിഎഫ് – രണ്ട്

നഗരസഭ
യുഡിഎഫ് – ആറ്

പഞ്ചായത്ത്
യുഡിഎഫ് – 41
എല്‍ഡിഎഫ് – 27
എന്‍ഡിഎ – മൂന്ന്

Is Kottayam UDF’s Ponnapuram stronghold? Will Mani’s Congress give strength to the Left?

Share Email
LATEST
Top