പഴയകാല ഓര്‍മകളിലേക്ക് ഏവരെയും വിളിച്ചുണര്‍ത്തി കടന്നുവരുന്നു കെഎസ്ആര്‍ടിസി വിന്റേജ് ബസ്

പഴയകാല ഓര്‍മകളിലേക്ക് ഏവരെയും വിളിച്ചുണര്‍ത്തി കടന്നുവരുന്നു കെഎസ്ആര്‍ടിസി വിന്റേജ് ബസ്

തിരുവനന്തപുരം: ഈ ബസിനുള്ളില്‍ കയറിയാല്‍ ഓരോരുത്തരുടേയും മനസ് പഴമയിലേക്ക് കടന്നുപോകും. 60 വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം നഗരത്തിലൂടെ സഞ്ചാരം നടത്തിയ കെഎസ്ആര്‍ടിസിയുടെ 1965 മോഡല്‍ വിന്റേജ് ബസ് ഇന്നലെ നഗരത്തിലൂടെ സര്‍വീസ് തുടങ്ങി. രാജകീയ പ്രൗഡിയോടെ കവടിയാര്‍ കൊട്ടാര വളപ്പില്‍ നിന്നുമായിരുന്നു ഈ ബസിന്റെ യാത്രയുടെ തുടക്കം.

അനന്ത പത്മനാഭന്റെ മണ്ണില്‍ ഗാംഭീര്യത്തോടെ ഈ ബസ് സവര്‍വീസ് കടന്നു പോകുമ്പോള്‍ കേരളത്തിന്റെ പഴയമുടെ ഒരു നേര്‍ചിത്രം കൂടിയാണ് വെളിപ്പെ ടുന്നത്. കെഎസ്ആര്‍ടിസി സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പിലായിരുന്നു വിന്റേജ് ബസിന്റെ നിര്‍മ്മാണം. എന്‍ജിനിയര്‍ ഉണ്ണികൃഷ്ണന്റെ മേല്‍നോട്ടത്തില്‍ ജീവനക്കാര്‍ രണ്ട് മാസത്തിലാണ് വിന്റേജ് ബസ് നിര്‍മ്മിച്ചത്.

2013 മോഡല്‍ അശോക് ലെയ്ലാന്‍ഡ് ബസാണ് വിന്റേജ് രീതിയില്‍ മാറ്റിയിരിക്കുന്നത്. ബിഎസ്ത്രി എന്‍ജിനാണ് ഉപയോഗിച്ചിട്ടുള്ളത്. പഴയ വാഹനത്തിന്റെ ഡിസൈനും, ഗ്രില്ലും, ഹെഡ് ലൈറ്റും, ബസ് ഗ്രീന്‍ നിറവും, ഷട്ടര്‍ വിന്‍ഡോയും, സീറ്റുകളും, ലൈറ്റുകളും, രണ്ട് ഗ്ലാസ്സുള്ള വിന്‍ഡ് ഷീല്‍ഡ് മാതൃകയുമെല്ലാം അതുപോലെ സ്വീകരിച്ചാണ് ബസ് നിര്‍മിച്ചിരിക്കുന്നത്. ബസില്‍ 52 പേര്‍ക്കുള്ള യാത്രാ സൗകര്യമുണ്ട്.

കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ ആദ്യ സര്‍വീസ് ആരംഭിച്ച തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തിന് മുന്നില്‍ നിന്നായിരുന്നു വിന്റേജ് ബസിന്റെ ഫ്‌ലാഗ് ഓഫ്. ആദ്യ യാത്ര വെള്ളയമ്പലം ജംഗ്ഷന്‍ ചുറ്റി ലോക്ഭവന് സമീപം അവസാനിച്ചു. വിന്റേ ജ് ബസ് മന്ത്രി കെ. ബി ഗണേഷ് കുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.

തുടക്കത്തില്‍ തിരുവനന്തപുരം നഗരത്തില്‍ വിന്റേജ് ബസ് സര്‍വീസ് നടത്തുമെന്നും, ലഭിക്കുന്ന പ്രതികരണമനുസരിച്ച് മറ്റിടങ്ങളിലേയ്ക്കും സര്‍വീസ് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. ബഡ്ജറ്റ് ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ ബസ് പോലെ വിനോദ സഞ്ചാരത്തിന് ഉപയോഗിക്കാനും പദ്ധതിയുണ്ട്. കെഎ സ്ആര്‍ടിസി-യുടെ ‘നൊസ്റ്റാള്‍ജിക് ഫീലിംഗ്’ യാത്രാനുഭവം നല്‍കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കല്യാണ ഫോട്ടോ ഷൂട്ടുകള്‍ക്ക് ഉള്‍പ്പടെ വിന്റേജ് ബസ് ഉപയോഗപ്പെടുത്താനാകുമെന്നും മന്ത്രി പറഞ്ഞു.

KSRTC vintage bus brings back memories of the past

Share Email
LATEST
Top