കുവൈറ്റല്‍ ഇറാന്റെ മിസൈലല്‍ ആക്രമണം: ഊര്‍ജകേന്ദ്രത്തിനു നേരെ നടന്ന ആക്രമണത്തില്‍ ഇന്ത്യക്കാരനു ദാരുണാന്ത്യം

കുവൈറ്റല്‍ ഇറാന്റെ മിസൈലല്‍ ആക്രമണം: ഊര്‍ജകേന്ദ്രത്തിനു നേരെ നടന്ന ആക്രമണത്തില്‍ ഇന്ത്യക്കാരനു ദാരുണാന്ത്യം

കുവൈറ്റ് സിറ്റി: അമേരിക്കയുമായി ഒരു മാസമായി തുടരുന്ന സംഘര്‍ഷത്തിന് അയവില്ലാതെ തുടരുന്നതിനിടെ ഇറാന്‍ കുവൈറ്റിനു നേരെ മിസൈല്‍ ആക്രമം നടത്തി. കുവൈറ്റിലെ ഊര്‍ജ കേന്ദ്രത്തെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരനായ തൊഴിലാളി കൊല്ലപ്പെട്ടു. വൈദ്യുതി നിലയത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഞായറാഴ്ച്ച വൈകുന്നേരമാണ് ആക്രണമുണ്ടായതെന്നു കുവൈറ്റ് ഊര്‍ജമന്ത്രാലയം വ്യക്തമാക്കി.

ആക്രമണത്തിന്റെ ഭാഗമായി വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിലെ ഒരു കെട്ടിടം ആക്രമിക്കപ്പെട്ടുവെന്നും ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ തൊഴിലാളി കൊല്ലപ്പെടുകയും കെട്ടിടത്തിന് നാശം സംഭവിക്കുകയും ചെയ്തതാതി മന്ത്രാലയത്തിന്റെ വക്താവ് ഫാത്തിമ അബ്ബാസ് ജൗഹര്‍ ഹയാത് പ്രസ്താവനയില്‍ പറഞ്ഞു. ഇറാന്‍ അമേരിക്കന്‍ സംഘര്‍ഷത്തില്‍ ഏറ്റവുധികം നാശനഷ്ടം നേരിടേണ്ടി വരുന്ന ഒരു രാജ്യമായി കുവൈറ്റ് മാറി. കഴിഞ്ഞ ഒരു മാസത്തിനിടെ സംഘര്‍ഷം ആരംഭിച്ചതിനുശേഷം കുവൈത്ത് 307 ബാലിസ്റ്റിക് മിസൈലുകളും രണ്ട് ക്രൂസ് മിസൈലുകളും 616 ഡ്രോണുകളും നേരിട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്നലെ മിസൈല്‍ ആക്രമണമുണ്ടായതിനു പിന്നാലെ സുരക്ഷാ ഏജന്‍സികളും ബന്ധപ്പെട്ട വകുപ്പുകളും ചേര്‍ന്ന് ഈ മേഖലയില്‍ അടിയന്തിര ക്രമീകരണങ്ങള്‍ ഒരുക്കുകയും തുടര്‍ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തതായ അധികൃതര്‍ വ്യക്തമാക്കി.

ജനങ്ങള്‍ സമാധാനത്തോടെ ഇരിക്കണമെന്നും അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും വ്യക്തമായ വിവരങ്ങള്‍ തുടര്‍ച്ചയായി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

വൈദ്യുതി, ജല സംവിധാനങ്ങളുടെ സുരക്ഷയും സ്ഥിരതയും ഏറ്റവും മുന്‍ഗണനയാണെന്ന് വക്താവ് ചൂണ്ടിക്കാട്ടി. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ എല്ലാ ക്രീകരണങ്ങളും സജ്ജമാണെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 ബാലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളും കണ്ടെത്തി പ്രതിരോധിച്ചതായി കുവൈത്തിന്റെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കുവൈറ്റ് സായുധ സേനയെ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടന്നതായും ഇതില്‍ 10 സൈനീകര്‍ക്ക് പരിക്കേറ്റതായും പ്രതിരോധ മന്ത്രാലയം വക്താവ് കേണല്‍ സൗദ് അല്‍-അത്വാന്‍ പറഞ്ഞു.

Kuwait Iran missile attack: Indian dies in attack on power plant

Share Email
Top