സ്ഥലവും സമയവും മുഖ്യമന്ത്രി തീരുമാനിക്കട്ടെ, പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും: സംവാദത്തില്‍ മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി

സ്ഥലവും സമയവും മുഖ്യമന്ത്രി തീരുമാനിക്കട്ടെ, പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും: സംവാദത്തില്‍ മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രതിപക്ഷ നേതാവുമായി സംവാദത്തിന് തയാറാ ണെന്ന പ്രഖ്യാപനത്തിനു പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംവാദത്തിന് തയാര്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാം. പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും.
ബാക്കി ജനം തീരുമാനിക്കട്ടെ. എന്നാണ് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി വികസന കാര്യങ്ങളില്‍ സംവാദമാകാമെ ന്നു പ്രതിപക്ഷ നേതാവ് വ്യക്തമാക്കി യിരുന്നു. ഇതിനു പ്രതികരണമായി എല്‍ഡിഎഫ് റിപ്പോര്‍ട്ട് കാര്‍ഡ് പങ്കുവെച്ച് എന്നാല്‍ ഇതില്‍ സംവാദമാകാം എന്നാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ യുള്ള ഇന്നു രാവിലെ സംവാദ വെല്ലുവിളി. സര്‍ക്കാരിന്റെ എ പ്ലസ് നേട്ടങ്ങള്‍ വിവരിച്ചുകൊണ്ട് ഇതിൽ സംവാദമാകാമോ എന്ന ചോദ്യമാണ് മുഖ്യമന്ത്രി ഉയര്‍ ത്തിയിട്ടുള്ളത്. ഇതിനു പിന്നാ ലെയാണ് പ്രതിപക്ഷനേതാവ് പ്രതികരണം നടത്തിയത്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ   കാലത്ത് നിര്‍മിച്ച വീടുകളുടെ അത്രയും പോലും 10 കൊല്ലത്തിനുള്ളില്‍  എല്‍ഡിഎഫ് സര്‍ക്കാര്‍ പണിതിട്ടില്ലെന്നാണ് പ്രതിപക്ഷ നേതചാവ് കഴിഞ്ഞ ദിവസം ആരോപണം മുന്നോട്ടുവെച്ചത്. വികസന കാര്യങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഏത് വേദിയും തുറന്ന സംവാദത്തിന് താന്‍ തയാറാണെന്നും അദ്ദേഹം ഇന്നലെ വെല്ലുവിളിച്ചിരുന്നു.

ഡിവൈഎഫ്‌ഐ വയനാട്ടിലെ കോണ്‍ഗ്ര സിന്റെ സ്ഥലത്ത് കുടില്‍ കെട്ടി സമരം നടത്തിയാല്‍ അവരെ അടിച്ചോടി ക്കുമെ ന്നും പ്രതിപക്ഷ നേതാവ് ഭീഷണിപ്പെ ടുത്തിയിരുന്നു. അത് ഞങ്ങള്‍ വാങ്ങിയ സ്ഥലം ആണെന്നും വി ഡി സതീശന്‍ പറഞ്ഞു. അതേസമയം എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയും. ഞങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു.

Let the Chief Minister decide the place and time, I will arrive at the place and time as mentioned: Opposition leader’s reply to the Chief Minister in the debate

Share Email
LATEST
More Articles
Top