തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ വന്‍ തീപിടിത്തംമള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന് സമീപത്താണ് തീപിടുത്തം .സര്‍ജിക്കല്‍ ഐസിയുവിനടുത്ത് വന്‍ അഗ്‌നിബാധ.തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നു. രോാഗികളെയും മറ്റും ഫ്‌ലോറില്‍ നിന്നും ഒഴിപ്പിക്കുന്നു.
ഇന്നു രാവിലെയാണ് തീപിടുത്തമുണ്ടായത്. അത്യാഹിത വിഭാഗത്തിലെ പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ മെഷീന്‍ ആണ് കത്തിയതെന്നാണ് വിവരം. തീപിടുത്തത്തെ തുടര്‍ന്ന് ഐസിയുവില്‍ ഉള്ള രോഗികളെയും സ്റ്റാഫിനെയും മാറ്റി. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്നാണ് സംശയം. ഈ ബ്ലോക്കില്‍ നിരവധി രോഗികളു ണ്ടായിരുന്നുവെന്നാണ് വിവരം.
അതേസമയം, തീപിടുത്തം നിയന്ത്രണ വിധേയമായെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. വെന്റിലേറ്ററില്‍ ഓക്‌സിജന്‍ ലീക്ക് ആയി പുക ഉയരുകയായിരുന്നു. തീ നിയന്ത്രണ വിധേയമായെങ്കിലും പുക മാത്രമാണ് നിലവിലുള്ളത്. ഇത് രോഗികള്‍ക്ക് ബുദ്ധിമുട്ടായതോടെ എല്ലാ രോഗികളേയും മാറ്റുകയായിരുന്നു. നിലവില്‍ ഒഴിപ്പിച്ച രോഗികള്‍ക്ക് വിശദ പരിശോധന നടത്തിവരികയാണ്.
Major fire at Thiruvananthapuram Medical College: Patients evacuated













