ഹൂസ്റ്റണില്‍ ‘സ്റ്റാര്‍ ഡ്രീംസ് 2026’ സ്റ്റേജ് ഷോ അരങ്ങേറുന്നു; മാഗിന്റെ നേതൃത്വത്തില്‍ വമ്പിച്ച കിക്ക് ഓഫ്

ഹൂസ്റ്റണില്‍ ‘സ്റ്റാര്‍ ഡ്രീംസ് 2026’ സ്റ്റേജ് ഷോ അരങ്ങേറുന്നു; മാഗിന്റെ നേതൃത്വത്തില്‍ വമ്പിച്ച കിക്ക് ഓഫ്

ജിന്‍സ് മാത്യു, റിവര്‍‌സ്റ്റോണ്‍

ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (മാഗ്) കമ്യൂണിറ്റി ഹാള്‍ നിര്‍മ്മാണത്തിന്റെ ധനശേഖരണാര്‍ത്ഥം മെയ് മൂന്നിന് അരങ്ങേക്കുന്ന സ്റ്റാര്‍ ഡ്രീംസ് 2026 സ്റ്റേജ് ഷോയുടെ കിക്ക് ഓഫ് ഇവന്റ് വമ്പിച്ച വിജയമായി നടന്നതോടെ ഹൂസ്റ്റണിലെ കലാലോകം ആവേശത്തിലായി. സംഗീതവും നൃത്തവും വിനോദവും ഒത്ത് ചേര്‍ന്ന പരിപാടികളും അംഗങ്ങളുടെ നിറഞ്ഞ സാന്ന്യധ്യവും സ്റ്റാര്‍ ഡ്രീസ് 2026 സ്റ്റേജ് ഷോ കിക്ക് ഓഫിന് മാറ്റുകൂട്ടി. കേരളത്തിലെ പ്രശസ്ത സിനാമാ സീരിയല്‍ കോമഡി കലാകാര്‍ നയലാണ് നടന്നത്.

റൂബി ജൂബിലി (നാല്‍പ്പതാം വര്‍ഷം) കൊണ്ടാടുന്ന മാഗിന്റെ ജൂബിലി ലോഗോ മാഗ് പ്രസിഡന്റ് റോയി മാത്യുവിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ നിലവിലെ ബോര്‍ഡിന്റെയും മുന്‍കാല പ്രസിഡന്റുമാര്‍, ഭാരവാഹികള്‍ എന്നിവരുടെയും സാന്നിധ്യത്തില്‍ ബില്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും മാഗ് മുന്‍ പ്രസിഡന്റുമായ ശശിധരന്‍ നായര്‍ പ്രകാശനം ചെയ്തു.

ടൈറ്റില്‍ സ്‌പോണ്‍സര്‍ കാരാവല്ലി ഒനിയേല്‍ കുറുപ്പ്,മെഗാ സ്‌പോണ്‍സര്‍ സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ പ്രിയന്‍ ജേക്കബ്, ഡയമണ്ട് സ്‌പോണ്‍സര്‍ അപ്പനാ ബസാര്‍ സുരേഷ് രാമകൃഷണന്‍, ഗോള്‍ഡ് സ്‌പോണ്‍സേഴ്സഴ്‌സായ ജെ.ജെ.ബി സി.പി.എ ജോണ്‍ ബാബു, ഹോം സ്റ്റാര്‍ട്ട് റിയല്‍ട്ടര്‍ ഷാജു തോമസ്, ജോര്‍ജ് കുട്ടി ഏബ്രഹാം, റോയല്‍ ട്രാവല്‍സ് ഉമ്മന്‍, ടെക്‌സാന്‍ സ്മയില്‍ ഡെന്റല്‍ ഡോ.സ്‌നേഹാ സേവ്യര്‍, ടി.ഡബ്‌ള്യു.എഫ്.ജി ഇന്‍ഷുറന്‍സ് മാത്യൂസ് ചാണ്ടപ്പിള്ള, ജീമോന്‍ റാന്നി, ആര്‍ക്കൊളാ ഡെന്റല്‍ ഡോ.നവീന്‍ പതിയില്‍, സില്‍വര്‍ സ്‌പോണ്‍സേഴ്‌സ് സുമന്‍ തോമസ് സി. പി. എ, ദേശി റസ്റ്റോറന്റ് മോനി തോമസ് , സോണി ജോസഫ് സി.പി.എ, മാസ് മ്യൂച്ചല്‍ ജോര്‍ജ്, പ്രോമ്റ്റ് റിയല്‍എസ്റ്റെറ്റ് ജോണ്‍. ഡബ്ലു. വര്‍ഗീസ്, സ്‌പെന്‍സര്‍ ക്രിപ്‌റ്റോ ക്യാപ്പിറ്റല്‍ ഷിജോ ചാണ്ടപ്പിള്ള , ക്ലൗഡ് 9 ലിക്വര്‍, ടിസാക്ക്, ജിനു തോമസ്, ഡോ.ഷൈജു സ്‌കറിയ, ശശിപിള്ള പൊടിയമപ്പിള്ള എന്നിവര്‍ ടിക്കറ്റുകള്‍ ഏറ്റ് വാങ്ങി.

ശ്രീകാന്ത്, അലീനാ സാജന്‍, സൂസന്‍ ഷിബു എന്നിവര്‍രുടെ നൃത്ത സംഗീത പരിപാടി ആകര്‍ഷകമായി. ഷോ കണ്‍വീനര്‍ വിനോദ് വാസുദേവന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോജി ജോസഫ്,മുന്‍ പ്രസിഡന്റുമാരായ ശശീധരന്‍ നായര്‍, എസ്.കെ ചെറിയാന്‍, അച്ചന്‍ കുഞ്ഞ്, പൊന്നുപിള്ള, ഏബ്രഹാം ഈപ്പന്‍, ഫോര്‍ട്ട് ബെന്‍ഡ് പോലീസ് ക്യാപ്റ്റന്‍ മനോജ് പൂപ്പാറയില്‍, മാത്യു ഇടപ്പാറ, മോന്‍സി കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി വിനോദ് ചെറിയാന്‍ സ്വാഗതവും ബി.ഒ.ഡി മെമ്പര്‍ ജിന്‍സ് മാത്യു ക്രിതജജ്ഞതയും പറഞ്ഞു.

ബോര്‍ഡ് അംഗങ്ങളായ ഡോ.സുബിന്‍ കൃഷ്ണന്‍, അമ്പിളി ആന്റണി എന്നിവരുടെ അവതരണം ക്വിക്ക് ഓഫ് ചടങ്ങിന് മോടി കൂട്ടി. ബോര്‍ഡ് ഭാരവാഹികളായ ഷിനു ഏബ്രഹാം, ജീവന്‍ സൈമണ്‍, സന്തോഷ് ആറ്റ്പുറം, ബനിഞ്ജ ചെറു,അനിലാ സന്ദീപ്, സാജന്‍ ജോണ്‍, ഡെന്നീസ് മാത്യു, ബിജു ശിവന്‍, മൈക്കിള്‍ ജോയി എന്നിവര്‍ നേതൃത്വം നല്‍കി.

Malayalee Association Of Greater Houston grand kick off for community hall fund raising programme

Share Email
LATEST
Top