H1B വീസയിൽ എത്തിയ മലയാളി യുഎസിലെ വസതിയിൽ മരിച്ചനിലയിൽ

H1B വീസയിൽ എത്തിയ മലയാളി യുഎസിലെ വസതിയിൽ മരിച്ചനിലയിൽ

അമേരിക്കയിൽ തിരുവനന്തപുരം സ്വദേശി മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം സ്വദേശിയായ റൂബൻ ബെഞ്ചമിൻ (46) അമേരിക്കയിലെ ഡെൽറേയ് ബീച്ചിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടു. രണ്ട് ദിവസമായി അദ്ദേഹത്തെ കാണാതിരുന്നതിനെ തുടർന്ന് പൊലീസ് വീട്ടിലെത്തി പരിശോധിക്കുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം നിലവിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. H1B വിസയിൽ അമേരിക്കയിലെത്തിയിരുന്ന റൂബൻ ബെഞ്ചമിൻ തിരുവനന്തപുരം സ്വദേശിയാണ്.
അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഒരുക്കങ്ങൾ സന്നദ്ധപ്രവർത്തകരും ലോക്കൽ അസോസിയേഷനും ചേർന്ന് നടത്തി വരികയാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമായതിനാൽ ആവശ്യമായ സഹായം ലഭ്യമാക്കാൻ ശ്രമങ്ങൾ പുരോഗമിക്കുന്നു.

Share Email
LATEST
Top