ഡെലവെയര്‍: മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദൂസ് (MANTRAH)യുടെ ആഭിമുഖ്യത്തില്‍ ആറ്റുകാല്‍ പൊങ്കാല ഭക്തിപൂര്‍വ്വം ഹിന്ദു ടെംപിള്‍ ഓഫ് ഡെലവെയര്‍ – മഹാലക്ഷ്മി ദേവസ്ഥാനത്തില്‍ ആഘോഷിച്ചു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്ന ചടങ്ങില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.
ശ്രീമതി ജിസി മധുവും ശ്രീമതി അജിത മേനോനും പൊങ്കാല ചടങ്ങുകളുടെ ഏകോപന ചുമതല വഹിച്ചു. മന്ത്രയുടെ നേതൃത്വത്തില്‍ ഡെലവെയറില്‍ ആറ്റുകാല്‍ പൊങ്കാല സംഘടിപ്പിക്കുന്നത് ഇത് രണ്ടാം വര്‍ഷമാണ്. കൂടുതല്‍ ഭക്തജനങ്ങളുടെ പങ്കാളി ത്തത്തോടെയും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തോടെയും ചടങ്ങുകള്‍ വിജയകരമായി നടത്താനായതില്‍ മന്ത്രയുടെ മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ മധു മണപ്പാട് സന്തോഷം രേഖപ്പെടുത്തി.

പൊങ്കാല ചടങ്ങില്‍ പങ്കെടുത്ത എല്ലാ ഭക്തജനങ്ങള്‍ക്കും മറ്റു സന്നദ്ധപ്രവര്‍ത്തകര്‍ക്കും മന്ത്ര ഡയറക്ടര്‍ ബോര്‍ഡ് അംഗമായ ജിസി മധു നന്ദി രേഖപ്പെടുത്തി. ആത്മീയവും സാംസ്‌കാരികവുമായ ഹൈന്ദവ പാരമ്പര്യങ്ങളെ സംരക്ഷിക്കുകയും ഇത്തരം ആത്മീയ ചടങ്ങുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നതാണ് മന്ത്രയുടെ സുപ്രധാന ലക്ഷ്യമെന്ന് സംഘടനാ പ്രസിഡന്റ് കൃഷ്ണരാജ് മോഹനന്‍ അറിയിച്ചു.
ഭക്തിയും ഐക്യവും നിറഞ്ഞ അന്തരീക്ഷത്തില്‍ നടന്ന പൊങ്കാല ചടങ്ങ് ഡെലവെയറിലെ മലയാളി ഹിന്ദു സമൂഹത്തിന് ആത്മീയമായൊരു അനുഭവമായി മാറി.
Mantra’s Attukal Pongala celebrated with devotion in Delaware













