രഞ്ജിത് ചന്ദ്രശേഖര്‍
സ്റ്റ്രാറ്റ്‌ഫേര്‍ഡ്: മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദൂസ് (MANTRAH)യുടെ ആഭിമുഖ്യത്തില്‍ കണക്ടിക്കട്ടിലെ Maa Durga Temple, Stratford ല്‍ പൊങ്കാല മഹോത്സവം ഭക്തിപൂര്‍വ്വം സംഘടിപ്പിച്ചു. സ്റ്റ്രാറ്റ്‌ഫേര്‍ഡില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള പൊങ്കാല മഹോത്സവം സംഘടിപ്പിക്കപ്പെട്ടത്. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്ന ചടങ്ങില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.
മന്ത്ര ജനറല്‍ സെക്രട്ടറി ഉണ്ണി തോയക്കാടും റീജിയണല്‍ വൈസ് പ്രസിഡന്റ് രഞ്ജിത് നായരും, ട്രസ്റ്റീ ബേര്‍ഡ് അംഗം സുജനന്‍ എന്നിവര്‍ ചടങ്ങുകളുടെ ഏകോപന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചു. ആറ്റുകാല്‍ അമ്മയുടെ ഈ മഹോത്സവം ദുര്‍ഗാ ക്ഷേത്രത്തില്‍ നടത്താന്‍ സാധിച്ചത് വലിയ അനുഗ്രഹമാണെന്ന് സംഘാടകര്‍ അറിയിച്ചു.
ചടങ്ങില്‍ മന്ത്ര പ്രസിഡന്റ് കൃഷ്ണരാജ് മോഹനന്‍, ട്രെഷറര്‍ സഞ്ജീവ് നായര്‍, ട്രസ്റ്റി വൈസ് ചെയര്‍ കൊച്ചുണ്ണി ഇളവന്‍മഠം, ഡയറക്ര്‍ ബോര്‍ഡ് അഗങ്ങളായ പുരുഷോത്തമ പണിക്കര്‍, സുരേഷ് ബാബു, കണ്‍വെന്‍ഷന്‍ ചെയര്‍ ഷിബു ദിവാകരന്‍, നാഷണല്‍ കള്‍ച്ചറല്‍ ചെയര്‍ സ്മിത ഹരിദാസ് എന്നിവരും പങ്കെടുത്തു. സ്റ്റ്രാറ്റ്‌ഫോര്‍ഡ് മേഖലയിലായി വിവിധ ഹിന്ദു ആത്മീയ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും, ഭക്തജനങ്ങളുടെ സഹകരണവും ദൈവാനുഗ്രഹവും ഉണ്ടെങ്കില്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് ഈ പരിപാടി വിപുലീകരിക്കാനാകുമെന്ന് ജനറല്‍ സെക്രട്ടറി ഉണ്ണി തോയക്കാട്ട് അറിയിച്ചു.
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്ന പൊങ്കാല മഹോത്സവം പ്രദേശത്തെ ഭക്തജനങ്ങളുടെ വലിയ ആത്മീയ സംഗമമായി മാറി.
Mantra’s Pongala festival in Connecticut was notable













