എ.എസ് ശ്രീകുമാര്‍
ലോസാഞ്ചലസ്: ഫോമായുടെ ജനകീയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്കായി 2026-’28 ഭരണ സമിതിയിലേയ്ക്ക് മല്‍സരിക്കുന്ന ‘ടീം വായ്‌സ് ഓഫ് ഫോമാ’യ്ക്ക് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മറുനാടന്‍ മലയാളി യു ട്യൂബ് ചാനല്‍ ഉടമയും ചീഫ് എഡിറ്ററുമായ ഷാജന്‍ സ്‌കറിയ വിജയാശംസകള്‍ നേര്‍ന്നു. ടീം വോയ്‌സ് ഓഫ് ഫോമായുടെ ഇലക്ഷന്‍ കാമ്പെയ്‌നിന്റെ ഭാഗമായി മാര്‍ച്ച് 15-ാം തീയതി 12.30-ന് ലോസാഞ്ചലസിലെ താജ് ഓഫ് ഇന്ത്യ റസ്റ്റോന്റില്‍ നടന്ന യോഗത്തില്‍ വിവധ സംഘടനാ നേതാക്കളുടെ സാന്നിധ്യത്തിലാണ് ഷാജന്‍ സ്‌കറിയ, ബിജു തോണിക്കടവില്‍ നേതൃത്വം നല്‍കുന്ന പാനലിന് ഭാവുകങ്ങള്‍ നേര്‍ന്നത്.




”അമേരിക്കന്‍ മലയാളികളുടെ ശബ്ദമായ ഫോമായുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തന്‍ ദിശാബോധം നല്‍കാനുള്ള നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഞാനും എന്റെ സ്ഥാപനവും ഒപ്പമുണ്ടാവും. അമേരിക്കന്‍ പൗരത്വം എടുക്കുമ്പോള്‍ നിങ്ങളുടെ സ്വത്വം ഇന്ത്യത്വമാണ് മലയാളത്വമാണ്. ആ സ്വത്വം നിലനിര്‍ത്താനുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എന്റെ ആസംസകള്‍…” ഷാജന്‍ സ്‌കറിയ പറഞ്ഞു. ഷാജന്‍ സ്‌കറിയയുടെ വാക്കുകള്‍ക്ക് ടീം വോയ്‌സ് ഓഫ് ഫോമാ പാനല്‍ അംഗങ്ങള്‍ ഹൃദയപൂര്‍വം നന്ദി പ്രകാശിപ്പിച്ചു.




ഫോമാ 2028-ല്‍ 20 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ആ ചരിത്ര മുഹൂര്‍ത്തം സമുചിതമായി ആഘോഷിക്കുന്ന കണ്‍വന്‍ഷനില്‍ ഷാജന്‍ സ്‌കറിയയെ ക്ഷണിക്കുന്നതിനായാണ് ടീം വോയ്‌സ് ഓഫ് ഫോമായുടെ പരിപാടിയില്‍ അദ്ദേഹത്തെ പങ്കെടുപ്പിച്ചതെന്ന് സെക്രട്ടറി സ്ഥാനാര്‍ത്ഥി പോള്‍ പി ജോസ് പറഞ്ഞു. ഫോമായുടെ 10-ാമത് കണ്‍വന്‍ഷന്‍ എവിടെവച്ച് നടത്തുമെന്നത് സംബന്ധിച്ച് നാഷണല്‍ കമ്മിറ്റിയില്‍ തിരുമാമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2022-24 ഫോമാ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ ട്രഷററായി മിന്നുന്ന പ്രകടനം കാഴ്ചവച്ച ബിജു തോണിക്കടവില്‍ എണ്‍പതിനായിരത്തിലധികം ഡോളര്‍ മിച്ചമുണ്ടാക്കിയാണ് സ്ഥാനമൊഴിഞ്ഞത്.




2026-28-ല്‍ സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്ന ഒട്ടേറെ പരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വിദ്യാത്ഥികള്‍, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി അമേരിക്കയില്‍ എത്തിപ്പെടാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് എല്ലാവിധ സഹായങ്ങളും പുതിയ കമ്മറ്റി ഉറപ്പുനല്‍കുന്നു. വിവിധ മേഖലകളിലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ, ഭാഷാ, വിദ്യാഭ്യാസ, സാംസ്‌കാരിക, തൊഴില്‍ രംഗങ്ങളില്‍ പുത്തന്‍ ആശയങ്ങളിലൂന്നിയ പ്രോജക്ടുകളായിരിക്കും നടപ്പാക്കുകയെന്ന് ‘ടീം വോയ്‌സ് ഓഫ് ഫോമാ വ്യക്തമാക്കി.



ടീം വോയ്‌സ് ഓഫ് ഫോമാ ദീര്‍ഘവീക്ഷണത്തോടെയുള്ളതും കാലാനുസൃതവുമായ വികസന പരിപാടികളോടെയാണ് ഫോമായെ നയിക്കുന്നതിനുള്ള അംഗീകാരത്തിനായി ജനസമക്ഷം എത്തു ന്നതെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബിജു തോണിക്കടവില്‍ പറഞ്ഞു. ഫോമായുടെ പ്രബുദ്ധമായ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് കര്‍മഭൂമിയിലും ജന്‍മഭൂമിയിലും ചാരിറ്റി ഉള്‍പ്പെടെയുള്ള പുതിയ പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നു. ഔപ്പം നിലവിലുള്ള പദ്ധതികളുടെ തുടര്‍ച്ചയുമുണ്ടാവും.



യോഗത്തില്‍ സാം ഈശോ ഉമ്മന്‍, ജോര്‍ജ്കുട്ടി പുല്ലാപ്പള്ളി (ആര്‍.വി.പി കാന്‍ഡിഡേറ്റ്), റിനി അജു, ജോജി മണലേല്‍, സാക്ക് ഇടക്കര, സര്‍ക്കാര്‍ സ്രാമ്പിക്കല്‍, ജൂബിള്‍ സാസണ്‍ (നാഷണല്‍ കമ്മിറ്റി കാന്‍ഡിഡേറ്റ്), ലോജോ ലോണ (നാഷണല്‍ കമ്മിറ്റി കാന്‍ഡിഡേറ്റ്), ടോമി പുല്ലാപ്പള്ളി, അനൂപ് സുബ്രഹ്‌മണ്യന്‍, ബെസ്റ്റി കൈതത്തറ, സാജു കൈതത്തറ, സണ്ണി നടുവിലേക്കുറ്റ്, ജുപ്പി പാറയ്ക്കല്‍, ജോണ്‍സണ്‍ ചീക്കംപാറ, മനു തുരുത്തിക്കാട്, ജോണ്‍ വെസ്ലി, ഉഷാദ് മണിയത്ത്, ടോമി പൊട്ടുകളം, ഫിലിപ്പ് എബ്രഹാം, ഷൈബു ജാന്‍, മാര്‍ട്ടിന്‍ പോള്‍, സേവ്യര്‍ പടയാട്ട്, ബിജു തോട്ടുംങ്കല്‍, മിനു ജോസ്, അനീഷ് തങ്കം, റോയി ജോസ്, സെലിന്‍ റോയി, ജോണി മുട്ടം തുടങ്ങിയവര്‍ ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് ആശംസകളും നേര്‍ന്നു.

വേറിട്ട ഒരു വികസനോന്‍മുഖ ഭരണം കാഴ്ചവയ്ക്കുന്നതിനായി വോട്ടുകള്‍ നല്‍കി തങ്ങളെ ആശീര്‍വദിക്കണമെന്ന് വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന ബിജു തോണിക്കടവില്‍ (പ്രസിഡന്റ്), പോള്‍ പി ജോസ് (ജനറല്‍ സെക്രട്ടറി), പ്രദീപ് നായര്‍ (ട്രഷറര്‍), സാമുവല്‍ മത്തായി (വൈസ് പ്രസിഡന്റ്), മഞ്ജു പിള്ള (ജോയിന്റ് സെക്രട്ടറി) ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ ഏവരോടും ഹൃദയപൂര്‍വം അഭ്യര്‍ത്ഥിച്ചു.
Marunadan Shajan Scaria greets Team Voice of Fomaa and extended all support













