ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ ദുബായ് വിമാനത്താവളത്തിനു സമീപം വന്‍ തീപിടുത്തം: വിമാന സര്‍വീസുകള്‍ റദ്ദാക്കി

ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ ദുബായ് വിമാനത്താവളത്തിനു സമീപം വന്‍ തീപിടുത്തം: വിമാന സര്‍വീസുകള്‍ റദ്ദാക്കി

ദുബായ്: ലോകത്തെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം വന്‍ തീപിടുത്തം. ഇറാന്‍ ദുബായിലെ ഇന്ധന ടാങ്കറിനെ ലക്ഷ്യമാക്കി തൊടുത്ത ഡ്രോണ്‍ ആക്രമണത്തിലാണ് വന്‍ തീപിടുത്തം ഉണ്ടായത്. ഇതേ തുടര്‍ന്ന് മുന്‍കരുതല്‍ എന്ന നിലയിലാണഅ വിമാനത്താവളത്തിലെ സര്‍വീസുകള്‍ മുഴുവന്‍ റദ്ദാക്കിയത്.

തീ നിയന്ത്രണവിധേയമാക്കാന്‍ നടപടികള്‍ ആരംഭിച്ചതായിം ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ദുബായ് അധികൃതര്‍ അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തീപിടുത്തത്തിന്റെ വീഡിയോയില്‍ വളരെ ശക്തമായ അഗ്നിബാധ ഉയരുനന്തു കാണാന്‍ കഴിയും.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (ഡിഎക്‌സ്ബി) സമീപം ഒരു ഡ്രോണ്‍ ഇന്ധനടാങ്കറില്‍ പതിച്ചതായും തീ നിയന്ത്രണവിധേയമാക്കാന്‍ ദുബായ് സിവില്‍ ഡിഫന്‍സ് ടീമുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നതായും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

കഴിഞ്ഞ മാസം 28 ന് ഇറാനെതിരായി യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണം ആരംഭിച്ചതിനു പിന്നാലെ അമേരിക്കയുടെ സൈനീക താവളങ്ങള്‍ സ്ഥിതിചെയ്യുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കു നേരെ ഇറാന്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ തുടരുകയാണ്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെടുയും ഇറാന്റെ ഭന്ധന കലവറയായ ഖാര്‍ഗ് മേഖലയില്‍ അമേരിക്ക വലിയ തോതിലുള്ള സൈനീക നടപടി നടത്തുകയും ചെയ്തതിനു പിന്നാലെ അതിശക്തമായ പ്രത്യാക്രമണമാണ് ഇറാന് നടത്തുന്നത്.

Massive fire breaks out near Dubai airport in Iranian drone attack: Flight services canceled

Share Email
LATEST
More Articles
Top