ന്യൂയോർക്കിൽ കുട്ടികൾക്കൊപ്പം ഹോളി ആഘോഷങ്ങളിൽ പങ്കുചേർന്ന്‌ മേയർ മംദാനി

ന്യൂയോർക്കിൽ കുട്ടികൾക്കൊപ്പം ഹോളി ആഘോഷങ്ങളിൽ പങ്കുചേർന്ന്‌ മേയർ മംദാനി

ന്യൂയോർക്ക്:  ഹോളി ആഘോഷങ്ങളിൽ  പങ്കെടുത്ത് ന്യൂയോർക്ക് മേയർ സൊഹ്റാ ൻ മംദാനി. കുട്ടികൾക്കൊപ്പമാ യിരുന്നു മംദാനിയുടെ ഹോളി ആഘോഷം.

സൗത്ത് റിച്ച്മണ്ട് ഹില്ലിലുള്ള ‘ലൂസിയുടെ റെയിൻബോ ഡേകെയറിൽ ഈ മാസം  നാലിനായിരുന്നു പരിപാടി.പല വർണ ത്തിലുളള ചായംകൊണ്ട്  രംഗോലി രൂപങ്ങൾ വരച്ചുകൊണ്ടാണ് മംദാനി ആഘോഷത്തിൽ പങ്കാളിയായത്. 

 ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ കുഞ്ഞുങ്ങളോടൊപ്പം ഇരുന്ന് രംഗോലി തയ്യാറാക്കുന്ന മേയർ മംദാനിയെ കാണാം. ഹോളി ഉത്സവത്തെക്കുറിച്ചുള്ള തന്റെ ബാല്യകാല ഓർമ്മകളും അദ്ദേഹം പങ്കുവെച്ചു.  നഗരത്തിലെ ഹിന്ദു സമൂഹ ത്തി നും അദ്ദേഹം ഹോളി ആശംസകൾ നേർന്നു.

Mayor Mandani joins Holi celebrations with children in New York

Share Email
Top