ആന്റണി പടിയറയ്ക്ക് ധീരതയ്ക്കുള്ള ഉന്നത പോലീസ് ബഹുമതി ‘മെഡല്‍ ഓഫ് വാലര്‍’ സമ്മാനിച്ചു

ആന്റണി പടിയറയ്ക്ക് ധീരതയ്ക്കുള്ള ഉന്നത പോലീസ് ബഹുമതി ‘മെഡല്‍ ഓഫ് വാലര്‍’ സമ്മാനിച്ചു

ചിക്കാഗോ: അമേരിക്കന്‍ മലയാളി പോലീസ് ഉദ്യോഗസ്ഥന്‍ ആന്റണി പടിയറ ധീരതക്കുള്ള പോലീസ് ഡിപ്പാര്‍ട്‌മെന്റിന്റെ ഉന്നത ബഹുമതിയായ ‘മെഡല്‍ ഓഫ് വാലര്‍’ അംഗീകാരത്തിന് അര്‍ഹനായി. തോക്കുമായി ഒരു വീട്ടില്‍ അതിക്രമിച്ചു കയറിയ ആക്രമിയെ നേരിട്ട് കീഴ്‌പ്പെടുത്തിയതിനാണ് ഡിപ്പാര്‍ട്‌മെന്റ് ആന്റണിക്ക് അംഗീകാരം നല്‍കിയത്. ചിക്കാഗോയുടെ നോര്‍ത്ത് സബേര്‍ബായ ആര്‍ളിങ്ടണ്‍ ഹൈറ്റ്‌സ് വില്ലേജ് ഹാളില്‍ നടന്ന ചടങ്ങില്‍ ആന്റണിയെ അംഗീകാരം നല്‍കി ആദരിച്ചു.

അസാധാരണമായ ധീരതയോ വീരകൃത്യങ്ങളോ കാണിക്കുന്ന സൈനികര്‍ക്കോ സിവിലിയന്‍മാര്‍ക്കോ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന സൈനിക ബഹുമതിയാണ് ‘മെഡല്‍ ഓഫ് വാലര്‍’.ശത്രുവിനെ അഭിമുഖീകരിക്കുമ്പോഴോ ജീവന്‍ പണയപ്പെടുത്തിയുള്ള സാഹചര്യങ്ങളിലോ ആണ് ഈ ബഹുമതി് സാധാരണയായി നല്‍കുന്നത്. ഇത് ധീരതയുടെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു.

ആര്‍ളിങ്ടണ്‍ ഹൈറ്റ്‌സ് പോലീസ് ഡിപ്പാര്‍ട്‌മെന്റില്‍ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷക്കാലമായി ആന്റണി പടിയറ ജോലി ചെയ്ത് വരികയാണ്. ഭാര്യ ഷെറില്‍. രണ്ട് കുട്ടികളുണ്ട്. സെബാസ്റ്റ്യന്‍ പടിയറയും റോസിയും ആണ് ആന്റണിയുടെ മാതാപിതാക്കള്‍. ചിക്കാഗോയിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍ പീറ്റര്‍ കുളങ്ങരയുടെയും സാലികുട്ടിയുടെയും മകളാണ് ഷെറില്‍. മലയാളിയായ പോലീസ് ഉദ്യോഗസ്ഥന് ലഭിച്ച ധീരതക്കുള്ള ഈ അംഗീകാരത്തില്‍ ചിക്കാഗോയിലെ മലയാളി സമൂഹം ആഹ്ലാദം പങ്കുവച്ചു.

Medal of Valor awarded to Antony Padiyara for bravery in police department

Share Email
LATEST
More Articles
Top