മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരം മൈക്കിള്‍ ബി ജോര്‍ദന്. സിന്നേഴ്‌സ് എന്ന ചിത്രത്തിലെ അഭിനയ വിമകവാണ് മൈക്കിളിന് അവാര്‍ഡ് നേട്ടം ലഭിച്ചത്. ഹാംനെറ്റ് എന്ന ചിത്രത്തിലെ മിന്നും അഭിനയം ജസി ബക്‌ലിയെ മികച്ച നടിയായി തെരഞ്ഞെടുത്തു.
തൊണ്ണൂറ്റിയെട്ടാമത് ഓസ്‌കര്‍ പ്രഖ്യാപനത്തില്‍ തിളങ്ങി നിന്ന ചിത്രം വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ ആണ്. മികച്ച ചിത്രത്തിനും സംവിധാനത്തിനും ഉള്‍പ്പെടെ ആറ് പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്.
വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറിലെ അഭിനയത്തിന് ഷോണ്‍ പെന്‍ മികച്ച സഹനടനായി. വെപ്പണ്‍സ് എന്ന ചിത്രത്തിലൂടെ എമി മാഡിഗന്‍ മികച്ച സഹനടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം സിന്നേഴ്സിലൂടെ റയാന്‍ കൂഗ്ലര്‍ നേടിയപ്പോള്‍ മികച്ച അവലംബിത തിരക്കഥയ്ക്ക് പുരസ്‌കാരം വണ്‍ ബാറ്റില്‍ അനദറിലൂടെ പോള്‍ തോമസ് ആന്‍ഡേഴ്സണാണ്.കാസ്റ്റിങ് ഡയറക്ഷനുള്ള പുരസ്‌കാരം കസാന്‍ഡ്ര കുലുക്കുണ്ടിസ് സ്വന്തമാക്കി.
മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരം ‘ദ് സിങ്ങേഴ്‌സ്’, ‘ടു പീപ്പിള്‍ എക്‌സ്‌ചേഞ്ചിങ് സലൈവ’ എന്നീ ചിത്രങ്ങള്‍ പങ്കിട്ടു. മൈക്ക് ഹില്‍, ജോര്‍ദന്‍, സാമുവല്‍, ക്ലിയോണ ഫ്യുറെ എന്നിവര്‍ക്ക് മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്‌റ്റൈലിങ്ങിനുള്ള പുരസ്‌കാരം ലഭിച്ചു.
അക്കാദമി ചരിത്രത്തില്‍ ഏറ്റവുമധികം നോമിനേഷനുകള്‍ നേടിയ സിന്നേഴ്‌സും ഡികാപ്രിയോ ചിത്രം വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറും തമ്മിലാണ് പ്രധാന മത്സരം നടന്നത്.
Michael B. Jordan wins best actor; Jessie Buckley wins best actress: One Battle After Another wins Oscars













