മിഷിഗണില്‍ സിനഗോഗ് ആക്രമിച്ച പ്രതി വലിയ തോതില്‍ സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയതായി റിപ്പോര്‍ട്ട്

മിഷിഗണില്‍ സിനഗോഗ് ആക്രമിച്ച പ്രതി വലിയ തോതില്‍ സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയതായി റിപ്പോര്‍ട്ട്

മിഷിഗണ്‍: മിഷിഗ്ണില്‍ ജൂതപ്പളളിക്കു നേരെ ആക്രമണം നടത്തിയ പ്രതി ദിവസങ്ങള്‍ക്ക് മുമ്പ് വലിയ തോതില്‍ പടക്കങ്ങള്‍ ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയിരുന്നതായി റിപ്പോര്‍ട്ട്. ആക്രമണം നടത്തുന്നതിനു രണ്ടു ദിവസം മുമ്പ് 2000 ഡോളര്‍ വിലവരുന്ന സ്‌ഫോടക വസ്തുക്കളാണ് ഇയാള്‍ വാങ്ങിയത്. ഡെട്രോയിറ്റ് മേഖലയിലെ ഫാന്റം ഫയര്‍വര്‍ക്ക്‌സ് എന്ന സ്ഥാപനത്തില്‍ മാര്‍ച്ച് 10 ന് ഉച്ചയ്ക്ക് ഇയാളെത്തയതായും ഏകദേശം 45 മിനിറ്റ് ഇവിടെ ചെലവഴിച്ചതായും സ്ഥാപന ഉടമ എന്‍ബിസി ന്യൂസിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

വ്യാഴാഴ്ചയാണ് ഡെട്രോയിറ്റിന് സമീപത്തായുള്ള സിനഗോഗില്‍ അയ്മാന്‍ മുഹമ്മദ് ഗസാലി കാര്‍ ഇടിച്ചുകയറ്റി തീയിട്ടത്. പ്രതിയെ പോലീസ് വെടി വെച്ചു കൊലപ്പെടുത്തിയിരുന്നു.

ജൂതപളളി ആക്രമിച്ചത് ഗസാലിയാണെന്നു ഫോറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചു. സിനഗോഗ് അക്രമി ഗസാലിയാണെന്നു ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായിരുന്നെങ്കിലും ശരീരം ഗുരുതരമായി പൊള്ളലേറ്റതിനാല്‍ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടിനായ കാത്തിരിക്കുകയായിരുന്നു. ഗസാലിക്ക് മുമ്പ് ക്രിമിനല്‍ പശചാത്തലമൊന്നുമുണ്ടായിരുന്നില്ല.

അദ്ദേഹം ഒരിക്കലും എഫ്ബിഐ അന്വേഷണത്തിന് വിധേയനായിട്ടില്ലെന്ന് ഡിട്രോയിറ്റ് ഫീല്‍ഡ് ഓഫീസിന്റെ ചുമതലയുള്ള സ്‌പെഷ്യല്‍ ഏജന്റ് ജെന്നിഫര്‍ റണ്‍യാണ്‍ വെള്ളിയാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞു.ആക്രമണത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് അവര്‍ പറഞ്ഞില്ല. എന്നാല്‍ ജൂതര്‍ക്കെതിരായി ലക്ഷ്യമിട്ടുള്ള അക്രമ പ്രവൃത്തി’ എന്ന നിലയില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് എഫ്ബിഐ മുമ്പ് പറഞ്ഞിരുന്നു.

മിഷിഗണിലെ പ്രാദേശിക ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, കഴിഞ്ഞയാഴ്ച ലെബനനില്‍ ഇസ്രായേലി വ്യോമാക്രമണത്തില്‍ ലെബനനില്‍ നിന്നുള്ള യുഎസ് പൗരനായ ഗസാലിക്ക് തന്റെ നിരവധി കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടു. ഹിസ്ബുള്ള അംഗങ്ങളാണെന്ന് അറിയപ്പെടുന്ന അദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടുവെന്ന് ഒരു ഉദ്യോഗസ്ഥന്‍ എന്‍ബിസി ന്യൂസിനോട് പറഞ്ഞു .എഫ്ബിഐക്ക് ആ വിവരത്തെക്കുറിച്ച് അറിയാമെന്നും അത് അന്വേഷണത്തിന്റെ ഭാഗമാണെന്നും റണ്‍യാന്‍ പറഞ്ഞു. ലെബനനിലെ ഹിസ്ബുള്ള അംഗങ്ങളെന്ന് സംശയിക്കപ്പെടുന്നവരുമായി ഗസാലിക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷകര്‍ അന്വേഷിക്കുന്നുണ്ടെന്ന് ഈ വിഷയവുമായി ബന്ധമുള്ളവര്‍ വ്യക്തമാക്കി.

വിര്‍ജീനിയയിലെ നോര്‍ഫോക്ക് ഓള്‍ഡ് ഡൊമിനിയന്‍ സര്‍വകലാശാലയില്‍ വ്യാഴാഴ്ച നടന്ന വെടിവയ്പ്പുമായി സിനഗോഗ് ആക്രമണത്തിന് ബന്ധമുണ്ടെന്നതിന് എഫ്ബിഐക്ക് സൂചനകളൊന്നുമില്ലെന്നും ഐഎസിനെ പിന്തുണച്ചതിന് മുമ്പ് ശിക്ഷിക്കപ്പെട്ട ഒരാളാണ് അവിടെ വെടിവെയ്പ് നടത്തിയതെന്നും റണ്‍യാണ്‍ പറഞ്ഞു.

Michigan synagogue attack suspect reportedly bought large quantities of explosives

Share Email
LATEST
Top