അബുദബി: ഇറാന്‍-അമേരിക്ക സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നുമുള്ള ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) വ്യോമാതിര്‍ത്തി അടച്ചു. യുഎഇ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് ഈ നടപടിയെന്നു യുഎഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
ഇറാനില്‍ നിന്നുള്ള ആക്രമണം രൂക്ഷമാകുയും എണ്ണടാങ്കറുകളെ ലക്ഷ്യമാക്കി നിരവധി ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുകയും ചെയ്ത പശചാത്തലത്തിലാണ് ഇത്തരമൊരു നടപടി. സുരക്ഷ സംബന്ധിച്ചുള്ള സമഗ്രമായ വിലയിരുത്തലിന്റെയും അപകടസാധ്യത മുന്നില്‍ കണ്ടുമാണു വ്യോമപാത താത്കാലികമായി അടച്ചത്.
തുടര്‍നടപടികള്‍ സംബന്ധിച്ച് വ്യക്തമായ അറിയിപ്പുകള്‍ നല്കുമെന്നു ജിസിഎഎ സ്ഥിരീകരിച്ചു.
വിമാന സര്‍വീസുകള്‍ സംബന്ധിച്ചുള്ള പുതിയ അറിയിപ്പുകള്‍ക്കായി യാത്രക്കാര്‍ അതാത് എയര്‍ലൈന്‍സുകളഉമായി ബന്ധപ്പെടണം. നിലവിലെ സലാഹചര്യത്തില്‍ വ്യോമാതിര്‍ത്തി അടച്ചതോടെ എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് വിമാനകമ്പനികള്‍ താമസ ക്രമീകരണങ്ങള്‍ ഒരുക്കും.
യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ മുന്‍ഗണനയെന്ന് അതോറിറ്റി വ്യക്തമാക്കി. വിമാനസര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബനധിച്ച് ഔദ്യോഗീക കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നു യുഎഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
Missile, drone attack from Iran: UAE closes airspace













