‘മോദി ഒരു യോഗി, രാജ്യത്തെ അമ്മയെപ്പോലെ കാണുന്നു, പ്രധാനമന്ത്രി രാജ്യത്തെ നയിക്കുന്നത് കണ്ട് പഠിക്കേണ്ടതാണ്’, വാനോളം വാഴ്ത്തി മോഹൻലാൽ

‘മോദി ഒരു യോഗി, രാജ്യത്തെ അമ്മയെപ്പോലെ കാണുന്നു, പ്രധാനമന്ത്രി രാജ്യത്തെ നയിക്കുന്നത് കണ്ട് പഠിക്കേണ്ടതാണ്’, വാനോളം വാഴ്ത്തി മോഹൻലാൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച ഭരണാധികാരിയും പ്രചോദിപ്പിക്കുന്ന നേതാവുമാണെന്ന് നടൻ മോഹൻലാൽ. കേന്ദ്ര സർക്കാരിന് വേണ്ടിയുള്ള പ്രത്യേക പോഡ്കാസ്റ്റിലാണ് പ്രധാനമന്ത്രിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ താരം പങ്കുവെച്ചത്. കാഴ്ചപ്പാടുകളിൽ കരുത്തും വ്യക്തതയുമുള്ള നേതാവാണ് അദ്ദേഹമെന്നും രാജ്യത്തോടുള്ള സമർപ്പണ മനോഭാവം ഏവർക്കും മാതൃകയാണെന്നും മോഹൻലാൽ പറഞ്ഞു. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ അദ്ദേഹം രാജ്യത്തെ നയിക്കുന്നത് കണ്ട് പഠിക്കേണ്ടതാണെന്നും താരം കൂട്ടിച്ചേർത്തു.

കലാകാരന്മാരോട് പ്രധാനമന്ത്രിക്കുള്ള പ്രത്യേക കരുതൽ താൻ നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുള്ളതാണെന്ന് മോഹൻലാൽ വെളിപ്പെടുത്തി. സ്നേഹം പ്രസരിപ്പിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും അടുത്തുനിൽക്കുമ്പോൾ അത് അനുഭവിച്ചറിയാൻ കഴിയുമെന്നും താരം പറഞ്ഞു. നരേന്ദ്ര മോദി ഒരു യോഗിയെപ്പോലെയാണെന്നും വാക്കുകളിൽ ഒതുക്കാവുന്ന വ്യക്തിത്വമല്ല അദ്ദേഹത്തിന്റേതെന്നും മോഹൻലാൽ വിശേഷിപ്പിച്ചു. ഭാരതത്തെ ഒരു അമ്മയെപ്പോലെയാണ് പ്രധാനമന്ത്രി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനുമായി മോഹൻലാൽ നടത്തിയ അഭിമുഖം വലിയ ചർച്ചയായതിന് പിന്നാലെയാണ് പ്രധാനമന്ത്രിയെ പ്രശംസിച്ചുകൊണ്ടുള്ള പോഡ്കാസ്റ്റ് പുറത്തുവരുന്നത് എന്നത് ശ്രദ്ധേയമാണ്. രാഷ്ട്രീയത്തിനപ്പുറം മികച്ച ഭരണാധികാരികളോടുള്ള തന്റെ ബഹുമാനമാണ് താരം ഇതിലൂടെ പ്രകടിപ്പിച്ചത്. മോഹൻലാലിന്റെ ഈ പരാമർശങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

Share Email
LATEST
More Articles
Top