ന്യൂഡല്‍ഹി: എംപിമാരെ നിയമസഭ യിലേക്ക് മത്സരിപ്പിക്കെരുതെന്നു തുറന്നടിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍. ഒരാ ള്‍ക്ക് അവസരം നല്‍കിയാല്‍ നിരവധി ആളുകള്‍ രംഗത്തു വരും. അത് പാര്‍ട്ടിയു ടെ പ്രതിച്ഛായയെയും ബാധിക്കും. താന്‍ നിയമസഭ തെരഞ്ഞെടുപ്പിന് മത്സരരം ഗത്തേക്ക് ഇല്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.
എംപിമാരുടെ ഉത്തരവാദിത്വം തങ്ങളുടെ പാര്‍ലമെന്റ് മണ്ഡലത്തിനു കീഴില്‍ വരുന്ന അസംബ്ലിയിലെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക എന്നതാണ്. ആ ദൗത്യ മാണ് അവര്‍ ഏറ്റെടുക്കേണ്ടത്. ഇപ്പോള്‍ തര്‍ക്കം ഉണ്ടെന്ന് പറഞ്ഞ് ഒഴിച്ചിട്ടിരിക്കുന്ന കോന്നിയിലും കണ്ണൂരും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചാല്‍ പ്രശ്നം അതോടെ തീരുമ ല്ലോയെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതോടു കൂടി എല്ലാ വിഷയ ങ്ങളും അവസാനിക്കും. സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിച്ചാല്‍ എംപിമാരുടെ സ്ഥാനാ ര്‍ത്ഥി മോഹമെല്ലാം അതോടെ തീരും. കെ സുധാകരന്‍ ഞാന്‍ താമസിപ്പിക്കുന്ന ഫ്ലാ റ്റിലാണ് താമസിക്കുന്നത്. എന്നാല്‍ സുധാ കരനെപ്പോലെ വലിയ ഒരാളെ സാന്ത്വനി പ്പിക്കാന്‍ പോകേണ്ട ആളല്ല ഞാന്‍. അദ്ദേഹം കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ നില്‍ ക്കുമ്പോള്‍, എംപിമാര്‍ മത്സരി ക്കരുതെന്നു പറഞ്ഞ എന്നെ കാണുന്നത് ചതുര്‍ത്ഥി കാണുന്നതിന് തുല്യമാണ്. അതുകൊണ്ട് ഒരു കാരണവശാലും സുധാകരനെ കാണാന്‍ പോകുന്നില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
തന്നെ അപമാനിക്കുകയും അവഹേ ളിക്കുകയും അപകീര്‍ത്തി പ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന, കാസര്‍കോട്ടെ കോണ്‍ഗ്രസ് പാര്‍ട്ടി ഒറ്റക്കെട്ടായി എതിര്‍ ക്കുന്ന ആളുകള്‍ക്ക് സീറ്റ് നല്‍കിയാ ല്‍ അത് ഒരിക്കലും മുന്നണിയുടെ വിജയ ത്തിന് ഉതകുന്നതല്ലെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.
MPs should not be allowed to contest for the Assembly: Unnithan openly criticizes













