ദേശീയനേതാക്കള്‍ കൂട്ടത്തോടെ കേരളത്തിലേക്ക്: നിയമസഭാതെരഞ്ഞെടുപ്പ് പ്രചാരണം അതിശക്തമാക്കി മുന്നണികള്‍

ദേശീയനേതാക്കള്‍ കൂട്ടത്തോടെ കേരളത്തിലേക്ക്: നിയമസഭാതെരഞ്ഞെടുപ്പ് പ്രചാരണം അതിശക്തമാക്കി മുന്നണികള്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഉഗ്രചൂടിലേക്ക്. വേനല്‍ ചൂടിലും അതിശക്തമായ തെരഞ്ഞെുടുപ്പ് പ്രചാരണമാണ് സംസ്ഥാനത്ത് നടക്കുന്നത്. പ്രധാന മുന്നണികളുടെ ദേശീയ നേതാക്കള്‍ ഒന്നടങ്കം സംസ്ഥാനത്തേയ്ക്ക് പ്രചാരണവുമായി രംഗത്തെത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയ പ്രമുഖരാണ് വിവിധ പാര്‍ട്ടികള്‍ക്കായി വോട്ട് തേടി കേരളത്തിലെത്തുന്നത്.

ബിജെപി പട്ടികയില്‍ പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ നബിന്‍, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവരും ഉള്‍പ്പെടുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനത്തെത്തും. തൃശൂരിലും പാലക്കാട്ടും നടക്കുന്ന പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.

കോണ്‍ഗ്രസിന്റെ താരപ്രചാരകരുടെ പട്ടികയില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, സച്ചിന്‍ പൈലറ്റ് എന്നിവര്‍ ഉള്‍പ്പെടുന്നു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോഴിക്കോട്ടെ യുഡിഎഫ് പരിപാടിയില്‍ പങ്കെടുത്തിരുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും റോഡ് ഷോയ്ക്കായി എത്തുന്നുണ്ട്. ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ളവരും കേരളത്തില്‍ പ്രചാരണത്തിനായി വരും ദിവസങ്ങളില്‍ എത്തിച്ചേരും. സിപിഎമ്മിന്റെ പ്രചാരണം പ്രധാനമായും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ്. കൂടാതെ ദേശീയ ജനറല്‍ സെക്രട്ടറി എം.എം ബേബി ഉള്‍പ്പെടെയുള്ളവര്‍ വിവിധ പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കും.

National leaders arrive in Kerala in droves: Fronts intensify assembly election campaign

Share Email
Top