സീറ്റ് നിഷേധിച്ചതിനു പിന്നാലെ പൊട്ടിത്തെറിച്ച് നാട്ടിക എംഎല്‍എ സി.സി മുകുന്ദന്‍: പാര്‍ട്ടിക്ക് പണം പിരിച്ചു നല്കാന്‍ തനിക്കാവില്ല

സീറ്റ് നിഷേധിച്ചതിനു പിന്നാലെ പൊട്ടിത്തെറിച്ച് നാട്ടിക എംഎല്‍എ സി.സി മുകുന്ദന്‍: പാര്‍ട്ടിക്ക് പണം പിരിച്ചു നല്കാന്‍ തനിക്കാവില്ല

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാര്‍ഥിപട്ടിക പുറത്തു വന്നതിനു പിന്നാലെ തൃശൂരില്‍  പാര്‍ട്ടി ക്കുള്ളില്‍ പൊട്ടിത്തെറി.

സിറ്റിംഗ് എംഎല്‍എ സിസി മുകുന്ദനു സീറ്റ് നിഷേധിച്ച് മുന്‍ എംഎല്‍എ ഗീതാ ഗോപിക്ക് സീറ്റ് നല്കിയതിനു പിന്നാലെ യാണ് സിസി. മുകുന്ദന്‍ രൂക്ഷ വിമര്‍ശ നവുമായി രംഗത്തുവന്നത്. ഗീത ഗോപി യ്ക്ക് പണം പിരിച്ചു നല്‍കാന്‍ കഴിവു ണ്ടെന്നും മോശം പ്രകടനം നടത്തിയ അ വരെ സ്ഥാനാര്‍ഥിയാക്കുന്നത് ശരിയല്ലെ ന്നും സി സി മുകുന്ദന്‍ എംഎല്‍എ മാധ്യമ ങ്ങളോട് പറഞ്ഞു.


പാര്‍ട്ടിക്ക് പണം പിരിച്ചു നല്‍കാന്‍ തനിക്കാവില്ല. ഗീതഗോപിയ്ക്ക് സീറ്റ് നല്‍ കുന്നത് സാമ്പത്തിക സ്വാധീനം മൂലമാണ്. പാര്‍ട്ടി സീറ്റ് തന്നില്ലെങ്കിലും മല്‍സ രി ക്കുമെന്നും സി സി മുകുന്ദന്‍ എംഎല്‍എ നിലപാട് വ്യക്തമാക്കി. പാര്‍ട്ടിയില്‍ വിഭാഗീയതയുണ്ട്. സിപിഐയിലെ വിഭാഗീയത കാരണം ഒഴിവാ ക്കപ്പെ ടുകയാണ്. ചേര്‍പ്പ് മണ്ഡലം കമ്മിറ്റി തന്റെ  പേര് നിര്‍ദ്ദേശിക്കാത്തതിന് പിന്നില്‍ വിഭാഗീയതയാണ്. തന്നെ ഒഴിവാക്കു ന്നതിനെ കുറിച്ച് പാര്‍ട്ടി ഒന്നും പറഞ്ഞിട്ടില്ല.

രണ്ട് ടേം എല്ലാ എംഎല്‍എമാര്‍ക്കും നല്‍കിയെന്നും തന്നെ മാത്രം പാര്‍ട്ടി ഒഴിവാക്കിയെന്നും എംഎല്‍എ പറഞ്ഞു. സീറ്റ് വിവാദത്തില്‍ പ്രതികരിച്ച് മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ ഗീത ഗോപി. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല നിര്‍വ്വഹിക്കലാണ് ഇപ്പോള്‍ ലക്ഷ്യം. മറ്റൊന്നും തനിക്കറിയില്ലെന്ന് ഗീത ഗോപി വ്യക്തമാക്കി. ആരോപണങ്ങളെക്കുറിച്ച് പാര്‍ട്ടി മറുപടി പറയും. രണ്ട് തവണ നെഞ്ചേറ്റിയ നാട്ടികയിലെ ജനങ്ങള്‍ ഇത്തവണയും തന്നെ സ്വീകരിക്കും. തന്നെ ജനങ്ങള്‍ക്ക് അറിയാമെന്നും ഗീതാ ഗോപി വ്യക്തമാക്കി.

Nattika MLA C.C. Mukundan breaks silence after being denied seat: I cannot give money to the party

Share Email
Top