കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. നാലു കാര്യങ്ങളില്‍ റിപ്പോര്‍ട്ട് നല്കണമെന്നാണ് നവീന്‍ ബാബുവിന്റെ ഭാര്യ നല്കിയ ഹര്‍ജിയില്‍ കോടതി ഉത്തരവ്.
പി.വി ദിവ്യയുടെ ഫോണ്‍ രേഖകള്‍ മുഴുവന്‍ ശേഖരിക്കണെന്നും കോചടതി നിര്‍ദേ ആശ്വാസകരമായ ഉത്തരവെന്നു നവീന്റെ സഹോദരന്‍ പ്രകതികരിച്ചു. പുനര ന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജജി സെഷന്‍സ് കോടതി 2 ആണ് വിധി പറഞ്ഞത്. അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നുവെന്നാണ് കുടുംബ ത്തിന്റെ ആരോപണം. അതേസമയം, അന്വേഷണം ശരിയായ ദിശയിലാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
അന്വേഷണത്തില്‍ കണ്ടെത്തിയ ആറ് പ്രധാന രേഖകള്‍ ഹാജരാക്കിയില്ലെന്ന് വാദി ഭാഗം നേരത്തെ ഉന്നയിച്ചിരുന്നു. എന്നാല്‍, കുറ്റപത്രത്തില്‍ എല്ലാ വിവരങ്ങ ളും നല്‍കിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. എസ്‌ഐടി അന്വേഷണം തൃപ്തികരമല്ലെന്നും അന്വേ ഷണത്തിലെ പിഴവുകള്‍ ചൂണ്ടികാ ണിച്ചുമാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ തലശ്ശേരി സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
കുറ്റപത്രത്തിലെ 13 പിഴവുകള്‍ ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിരുന്നു. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹര്‍ജി തുടര്‍വാദത്തിനായി സെഷന്‍സ് കോടതിയിലേക്ക് കൈമാ റുകയായിരുന്നു. മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥന്റെ രാഷ്ട്രീയം കൂടി പരിശോധിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. അന്വേഷണ സംഘ ത്തിന്റെ ഭാഗമായിരുന്ന റിട്ടയര്‍ട്ട് എസിപി ടികെ രത്‌നകുമാര്‍ കഴിഞ്ഞ തെരഞ്ഞെ ടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. കേസ് നീട്ടികൊ ണ്ടുപോ കാനുളള നീക്കമാണ് തുടന്വേഷണ ഹര്‍ജിയെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
Naveen Babu’s death: Court orders further investigation













