യുഎസിൽ ഉടനീളം നോ കിങ്ങ്സ് പ്രതിഷേധം ഇരമ്പുന്നു, ട്രംപിനെ പുറത്താക്കണം എന്ന് ആവശ്യം

യുഎസിൽ ഉടനീളം നോ കിങ്ങ്സ് പ്രതിഷേധം ഇരമ്പുന്നു, ട്രംപിനെ പുറത്താക്കണം എന്ന് ആവശ്യം

ട്രംപ് ഭരണകൂടത്തിനെതിരെ യുഎസിലുടനീളമുള്ള നഗരങ്ങളിൽ നോ കിങ്ങ്സിൻ്റെ ശക്തമായ പ്രതിഷേധങ്ങൾ അരങ്ങേറി. ഇറാൻ യുദ്ധം, ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് റെയ്ഡുകൾ, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് എന്നിവയുൾപ്പെടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടിച്ചേൽപ്പിച്ച നയങ്ങൾക്കെതിരെയാണ് പ്രതിഷേധിക്കുന്നതെന്ന് സംഘാടകർ പറയുന്നു.

വാഷിംഗ്ടൺ ഡിസി, ന്യൂയോർക്ക്, ലോസ് ഏഞ്ചൽസ് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം ശനിയാഴ്ച വൻ പ്രകടനങ്ങൾ നടന്നു. വാഷിംഗ്ടണിലെ ലിങ്കൺ മെമ്മോറിയലും നാഷണൽ മാളും പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞു. ട്രംപിനെയും വൈസ് പ്രസിഡൻ്റ് ജെഡി വാൻസിനെയും പുറത്താക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധക്കാർ ഇവരുടെ കോലങ്ങൾ ഉയർത്തിപ്പിടിച്ചു.

സെൻ്റ് പോളിലെ സ്റ്റേറ്റ് ക്യാപിറ്റൽ കെട്ടിടത്തിന് മുന്നിൽ നടന്ന പരിപാടിയിൽ പ്രമുഖ ഡെമോക്രാറ്റിക് നേതാക്കളും പങ്കെടുത്തു. പ്രശസ്ത ഗായകൻ ബ്രൂസ് സ്പ്രിംഗ്സ്റ്റീൻ ഇമിഗ്രേഷൻ വിരുദ്ധ നയങ്ങൾക്കെതിരെയുള്ള “സ്ട്രീറ്റ്‌സ് ഓഫ് മിനിയാപൊളിസ്” എന്ന ഗാനം വേദിയിൽ ആലപിച്ചു. ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലും ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടി. ഒക്ടോബറിൽ നടന്ന റാലിയിൽ രാജ്യത്തുടനീളം ഏതാണ്ട് എഴുപത് ലക്ഷം പേർ പങ്കെടുത്തിരുന്നു.

മുൻപ് ഒക്ടോബറിൽ നടന്ന റാലികളിൽ രാജ്യത്തുടനീളം ഏതാണ്ട് എഴുപത് ലക്ഷം പേർ പങ്കെടുത്തിരുന്നു. വൻ നഗരങ്ങളിൽ മാത്രമല്ല, ഹൊവാൾ, ഷെൽബിവില്ലെ തുടങ്ങിയ ചെറിയ പട്ടണങ്ങളിലും ജനങ്ങൾ തെരുവിലിറങ്ങിയിട്ടുണ്ട്. പ്രതിഷേധങ്ങൾ സമാധാനപരമാണെന്ന് സംഘാടകർ അവകാശപ്പെടുമ്പോഴും, പല സംസ്ഥാനങ്ങളും സുരക്ഷയ്ക്കായി നാഷണൽ ഗാർഡിനെ വിന്യസിച്ചിട്ടുണ്ട്.

no kings rally in US

Share Email
LATEST
More Articles
Top