എംപിമാർക്ക് സീറ്റ് ഇല്ല: സുധാകരനും അടൂർ പ്രകാശും മത്സര രംഗത്ത് ഉണ്ടാവില്ല, കണ്ണൂരിൽ ടി.ഒ  മോഹനൻ മത്സരിക്കുമെന്ന് സൂചന

എംപിമാർക്ക് സീറ്റ് ഇല്ല: സുധാകരനും അടൂർ പ്രകാശും മത്സര രംഗത്ത് ഉണ്ടാവില്ല, കണ്ണൂരിൽ ടി.ഒ  മോഹനൻ മത്സരിക്കുമെന്ന് സൂചന

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ എംപിമാരെ മത്സരിപ്പിക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡ്  ഇതോടെ കണ്ണൂരിൽ മത്സരിക്കണമെന്ന മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആഗ്രഹം നടപ്പാവില്ല. ഇവിടെ മുൻ കണ്ണൂർ കോർപ്പറേഷൻ ചെയർമാൻ ടി.ഓ മോഹനൻ മത്സരിക്കുമെന്നാണ് അവസാന റിപ്പോർട്ടുകൾ. കോന്നിയിൽ മത്സരിക്ക ണമെന്ന ആഗ്രഹം ഉണ്ടായിരുന്ന യുഡി എഫ് കൺവീനർ അടൂർ പ്രകാശിനും സീറ്റ് ലഭിക്കില്ല ഇവിടെ നിലവിലെ പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പ്രൊഫസർ സതീഷ് കൊച്ചുപറമ്പിൽ സ്ഥാനാർഥിയാകും

ഏറെ ചർച്ച ചെയ്യപ്പെട്ട കൊച്ചി സീറ്റിൽ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ്ഷിയാസ് മത്സരിക്കും. ചർച്ചകൾ ഒടുവിൽ ഇന്ന് രാവിലെ കോൺഗ്രസിന്റെ രണ്ടാംഘട്ട പട്ടിക പ്രസിദ്ധീകരിക്കുമെ ന്നാണ് സൂചന  

കോൺഗ്രസിലെ സ്ഥാനാർഥി ചർച്ച ഏറെ പ്രതിസന്ധിയിലാക്കിയ മുൻ കെപിസിസി പ്രസിഡന്റ് സുധാകരന്റെ നിലപാടിന് അനുകൂലമായി ഹൈക്കമാൻഡ് തീരുമാനം കൈകൊണ്ടില്ല. ചൊവ്വാഴ്ച രാവിലെ ഡൽഹിയിലെത്തിയ സുധാകരൻ മാധ്യമ ങ്ങൾക്കു മുന്നിലെത്തിയില്ല.  എം.പി.മാരു ടെ ഭവന സമുച്ചയമായ ഗോദാവരിയിലെ 301-ാം നമ്പർ ഫ്ളാറ്റിൽ കഴിയുകയാണ്.

കെ. സുധാകരനും അടൂർ പ്രകാശിനും സീറ്റില്ലെന്ന് ഹൈക്കമാൻഡ് കേരള നേതാക്കളെ അറിയിച്ചതോടെ ചൊവ്വാഴ്ച‌ രാവിലെ മാധ്യമങ്ങളെ കാണുമെന്ന സൂചന സുധാകരൻ നൽകി. എന്നാൽ, രമേശ് ചെന്നിത്തല, എം.കെ. രാഘവൻ തുടങ്ങിയ നേതാക്കൾ കെ. സുധാകരനെ കാണാനെത്തി പട്ടിക പുറത്തുവരും മുൻപ് മാധ്യമങ്ങളെ കാണരുതെന്ന് അഭ്യർഥിച്ചു.

തനിക്ക് സീറ്റ് നൽകിയില്ലെങ്കിൽ വരുന്നത് കാണേണ്ടി വരുമെന്ന മുന്നറിയിപ്പാണ് സുധാകരൻ നൽകിയത്. കോൺഗ്രസ് വർക്കിങ്  പ്രസിഡന്റുമാരായ എ.പി. അനിൽകുമാറിനും ഷാഫി പറമ്പിലിനും ഇതേ സന്ദേശം സുധാകരൻ കൈമാറി. ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും സുധാകരനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സീറ്റല്ലാതെ മറ്റൊന്നിനും വഴങ്ങില്ലെന്ന സൂചനയാണ് സുധാകരൻ നൽകിയത്. ബുധനാഴ്ച‌യും സുധാകരൻ മാധ്യമങ്ങളെ കാണുമെന്ന സൂചനകൾ ലഭിച്ചത് ചർച്ചകൾ അനിശ്ചിതത്വത്തി ലാക്കി. 

തുടർന്ന് രണ്ടുസീറ്റുകളുടെ കാര്യവും പുനരാലോചിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിക്കുകയായിരുന്നു. എന്നാൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ അതിശക്തമായ നിലപാട് സ്വീകരിച്ചതോടെ എംപിമാർ മത്സരിക്കേണ്ട പൊതു തീരുമാനത്തിൽ എത്തിച്ചേരുകയായിരുന്നു. ഇനി അറിയേ ണ്ടത് സുധാകരന്റെ തുടർനടപടി എന്തെന്നാണ്.

No MP seat: Sudhakaran and Adoor Prakash will not be in the fray, indications are that T.O. Mohanan will contest in Kannur

Share Email
LATEST
Top