നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന ദിനം ഭക്തിനിര്‍ഭരമായി ആചരിച്ചു

നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന ദിനം ഭക്തിനിര്‍ഭരമായി ആചരിച്ചു

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്ക – യൂറോപ്പ് മാര്‍ത്തോമ്മാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് ഒന്ന് ഞായറാഴ്ച ‘ഭദ്രാസന ദിനം’ വിപുലമായ പരിപാടികളോടെ ആചരിച്ചു. ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ആരാധനകളും നടന്നു. ഭദ്രാസനത്തിന്റെ ഇതുവരെയുള്ള വളര്‍ച്ചയില്‍ ദൈവത്തിന് നന്ദി പറയുന്നതിനും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി കരുത്തുരാര്‍ജ്ജിക്കു ന്നതിനുമായാണ് ഈ ദിനം നീക്കിവെച്ചത്.

ഭദ്രാസന ദിനാചരണത്തിന്റെ ഭാഗമായി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം വിവിധ ഇടവകകളില്‍ ‘പുള്‍പിറ്റ് എക്‌സ്‌ചേഞ്ച്’ നടന്നു. വികാരിമാര്‍ മറ്റു ഇടവകകളില്‍ പോയി ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുകയും ഭദ്രാസനത്തിന്റെ മിഷന്‍ പ്രവര്‍ത്തന ങ്ങളെയും വരാനിരിക്കുന്ന പദ്ധതികളെയും കുറിച്ച് വിശ്വാസികളെ ബോധവ ല്‍ക്കരിക്കുകയും ചെയ്തു. ഭദ്രാസനത്തിനായി തയ്യാറാക്കിയ പ്രത്യേക ആരാധനാക്ര മമാണ് എല്ലാ ഇടവകകളിലും ഉപയോഗിച്ചത്.

ഭദ്രാസന ദിനാചരണത്തിന്റെ ഭാഗമായി ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ചില്‍ നടന്ന വിശുദ്ധ കുര്‍ബാനക്ക് ഹൂസ്റ്റണില്‍ നിന്നുള്ള വികാരി റവ സോനു സ്‌കറിയാ വര്ഗീസ് കാര്‍മികത്വം വഹിച്ചു , ജെഫ് തോമസ് , ഫില്‍ മാത്യു,രാജു വര്ഗീസ് ,സജി ജോര്‍ജ്, ജയാ ജോര്‍ജ് എന്നിവര്‍ സഹ കാര്മീകരായിരുന്നു

ഭദ്രാസന എപ്പിസ്‌കോപ്പ റൈറ്റ് റവ. ഡോ. എബ്രഹാം മാര്‍ പൗലോസ് വിശ്വാസി കള്‍ക്കായി നല്‍കിയ സന്ദേശത്തില്‍, ലോകത്തിന്റെ ഈ ഭാഗത്ത് ആരാധനാ സമൂഹങ്ങള്‍ കെട്ടിപ്പടുക്കാന്‍ പ്രയത്‌നിച്ച പൂര്‍വ്വികരെ നന്ദിയോടെ സ്മരിച്ചു.

‘ദൈവരാജ്യത്തിന്റെ വിപുലീകരണത്തിനായി നമുക്ക് ഒരുമിച്ച് കൈകോര്‍ക്കാം. വൈദികരും അല്മായരും സംഘടനകളും മിഷന്‍ സംരംഭങ്ങളും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുന്നത് വഴി കൂടുതല്‍ ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ നമുക്ക് സാധിക്കും,’ എന്ന് തിരുമേനി ഉദ്‌ബോധിപ്പിച്ചു.

ഭദ്രാസന പ്രവര്‍ത്തനങ്ങളെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിനായി ഓരോ ഇടവകകളിലും പ്രത്യേക സ്‌തോത്രകാഴ്ചയും വ്യക്തിഗത സംഭാവനകളും ശേഖരിച്ചു. സഭയുടെ വിവിധ മിഷന്‍ പ്രോജക്റ്റുകള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഈ തുക വിനിയോഗിക്കും. ശേഖരിച്ച തുക എത്രയും വേഗം ഭദ്രാസന ഓഫീസിലേക്ക് അയക്കാനുള്ള ക്രമീകരണങ്ങള്‍ അതത് ഇടവക വികാരിമാരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി വരുന്നു.

നോര്‍ത്ത് അമേരിക്കയിലെയും യൂറോപ്പിലെയും മാര്‍ത്തോമ്മാ വിശ്വാസികളുടെ ഐക്യവും സഭയോടുള്ള പ്രതിബദ്ധതയും വിളിച്ചോതുന്നതായിരുന്നു ഇത്തവണത്തെ ഭദ്രാസന ദിനാചരണം.

North America - Europe Diocesan Day celebrated with devotion

വാര്‍ത്ത: പി പി ചെറിയാന്‍

Share Email
Top