വാഷിംഗ്ടൺ : ക്രൂഡ് ഓയിൽ വിലയിൽ വലിയ കുതിപ്പ് ഇറാൻ -അമേരിക്ക സംഘ ർഷം രൂക്ഷമായി തുടരുന്ന പശ്ചാത്തല ത്തിൽ ഹോർമോസ് കടലിടുക്ക് വഴിയുള്ള എണ്ണ ഗതാഗതം പൂർണമായി സ്തംദി ച്ചതോടെ ലോകവിപണിയിൽ ക്രൂഡോയിൽ വില റിക്കാർഡ് ഉയരത്തിൽ എത്തി എന്നാൽ വിലവർധനയിലെ ന്യായീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ട്രംപ് രംഗത്ത് എത്തി.
ഒപെക് രാജ്യങ്ങളിലെ ഏറ്റവും പ്രധനപ്പെട്ട മൂന്ന് വലിയ ഉൽപ്പാദകരായ ഇറാഖ്, കുവൈറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നി രാജ്യങ്ങൾ സംഭരണ കേന്ദ്രങ്ങൾ തീർന്നതിനാൽ എണ്ണ ഉത്പാദനം വെട്ടിക്കുറച്ചു.
ഹോർമുസ് കടലിടുക്ക് വഴി കപ്പൽ ഗതാ ഗത്തിന് ഇറാൻ ഉപരോധം ഏർപ്പെ ടുത്തി യതിനാൽ ഈ മേഖലയിലൂടെ എണ്ണ നീക്കം നടക്കാത്ത സാഹചര്യമായതോടെയാണ് ഉപ്പാദനം വെട്ടി കുറച്ചത്
മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങളെല്ലാം ഉത്പാദനം ഗണ്യമായി വെട്ടിക്കുറച്ചു.. ഇതോടെ അന്താ രാ ഷ്ട്ര വിപണിയിൽ ഞായറാഴ്ച ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോള റിനു മുകളിൽ ഉയർന്നു.
വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ്ബാരലിന് 17 ശതമാനം വില ഉയർന്നു. അതായത് ഒരു ബാരൽ എണ്ണയ്ക്ക് 15.32 ഡോളർ ഉയർന്ന് 106.22 ഡോളർ ആയി. ആഗോള ബെഞ്ച്മാ ർക്ക് ബ്രെന്റ് 15 ശതമാനം അഥവാ 14.28 ഡോളർ ഉയർന്ന് 106.92 ഡോളർ ആയി. 2022 ൽ റഷ്യ യുക്രെയിനെ ആക്രമിച്ചതിനു ശേഷമുണ്ടായ വിലവർധനയ്ക്ക് പിന്നീട് ഇപ്പോഴാണ് എണ്ണവില ബാരലിന് 100 ഡോളറിൽ എത്തിയത്.
ഞായറാഴ്ച വൈകുന്നേരം എണ്ണ വ്യാപാരം ആരംഭിച്ചപ്പോൾ എണ്ണ വില 100 ഡോളർ കടന്നതിന് തൊട്ടുപിന്നാലെ, വിലവർധ നയെ ന്യായീകരിച്ച് ട്രംപ് രംഗത്ത് വന്നു. ഇറാന്റെ ആണവ ഭീഷണിയെ നശിപ്പി ക്കുന്നതിന് ചെറിയ കാലയളവിലേക്ക് ചെറിയ വിലവർധന ഉണ്ടായി രിക്കുന്ന തെന്ന് ട്രംപ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു. വിഡ്ഢികൾ മാത്രമേ മറിച്ച് ചിന്തിക്കൂകയു ള്ളെന്നും ട്രംപ് കൂട്ടിച്ചേർത്തു.
“ഹോർമുസ് കടലിടുക്ക് വഴി കപ്പൽ ഗതാഗതത്തിന് ഭീഷണികൾ” നിലനി ൽക്കുന്നതിനാൽ ഒപെക്കിലെ അഞ്ചാ മത്തെ വലിയ ഉൽപ്പാദകരായ കുവൈറ്റ് ശനിയാഴ്ച എണ്ണ ഉൽപാദനത്തിൻ വെട്ടിക്കുറവ് പ്രഖ്യാപിച്ചു.
ഒപെക് രാജ്യങ്ങളിലെ രണ്ടാമത്തെ വലിയ ഉൽപ്പാദക രാജ്യമായ ഇറാഖിലെ ഉൽപ്പാ ദനം 70% കുറഞ്ഞ് പ്രതിദിനം 1.3 ദശലക്ഷം ബാരലായി കുറഞ്ഞുവെന്ന് ഉദ്യോഗസ്ഥർ ഞായറാഴ്ച റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഇറാൻ യുദ്ധത്തിന് മുമ്പ് ഈ ഉൽപ്പാദനം പ്രതിദിനം 4.3 ദശലക്ഷം ബാരലായിരുന്നു.
ഒപെക്കിലെ മൂന്നാമത്തെ വലിയ ഉൽപ്പാ ദക രാജ്യമായ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ശനിയാഴ്ച “സംഭരണ ആവശ്യ കതകൾ നിറവേറ്റുന്നതിനായി ഓഫ്‌ഷോർ ഉൽപ്പാദന നിലവാരം ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുന്നുണ്ടെന്ന്” പറഞ്ഞു.
കടലിടുക്ക് അടച്ചതിനാൽ എണ്ണ ബാരലു കൾ കൊണ്ടുപോകാൻ കഴിയാതെ വന്നതോടെ സംഭരണ ഇടം. തീർന്നതിനാൽ ഗൾഫ് അറബ് രാജ്യങ്ങൾ ഉത്പാദനം വെട്ടിക്കുറയ്ക്കുകയാണ്. ഇറാൻ തങ്ങളെ ആക്രമിക്കുമെന്ന് ഭയന്ന് ടാങ്കറുകൾ ഇടുങ്ങിയ ജലപാതയിലൂടെ സഞ്ചരിക്കാൻ തയ്യാറല്ല. ലോകത്തിലെ എണ്ണ ഉപഭോ ഗത്തിന്റെ ഏകദേശം 20 ശതമാനം ഹോർമോസ്റ്റ് കടലിടുക്ക് വഴിയാണ് കയറ്റുമതി ചെയ്യുന്നത്.
Oil prices surge above $100 per barrel in global market: Trump calls it a “small price increase for a short period of time”













