ന്യൂഡല്‍ഹി: അഞ്ചു ദിവസത്തേയ്ക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതയും സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇറാനുമായി ചര്‍ച്ച നടത്തുമെന്നുമുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ഇറാന്‍ തള്ളിയതോടെ എണ്ണവില വീണ്ടും കുതിച്ചുയര്‍ന്നു. ചര്‍ച്ച നടത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ 15 ശതമാനം എണ്ണവിലയില്‍ കുറവുണ്ടായിരുന്നു.
എന്നാല്‍ ട്രംപിനെ തള്ളി ഇറാന്റെ പ്രസ്താവന വന്നതോടെ എണ്ണവില വീണ്ടും തിരിച്ചുകയറി. ഇന്നലെ എണ്ണവില ഒരുഘട്ടത്തില്‍ ബാരലിന് നൂറു ഡോളറി്‌ന് താഴെ എത്തിയിരുന്നു. ഇന്ന് ബ്രെന്‍ഡ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 103 ഡോളറിന് മുകളിലായി.ആഴ്ചകള്‍ നീണ്ട പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ആശ്വാസം പകര്‍ന്ന് ഇന്നലെയാണ് ഡോണള്‍ഡ് ട്രംപ് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. അഞ്ചുദിവസത്തേയ്ക്ക് ഇറാന്റെ വൈദ്യുത നിലയങ്ങള്‍ക്കും ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ ആക്രമണം നടത്തില്ലെന്നും ഡോണള്‍ഡ് ട്രംപ് പ്രസ്താവന നടത്തിയിരുന്നു.
Oil prices surge again after Trump’s announcement of talks with Iran fails











