കൊച്ചി: എടയാര്‍ വ്യവസായ മേഖലയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരാൾ മരിച്ചു പാതാളം സി ജി ലൂബ്രിക്കന്റ്‌സ് ഓയില്‍ കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. തൊഴിലാളിയുടെ മൃതദേഹം കത്തി ക്കരിഞ്ഞ നിലയിലാണ്ലഭിച്ചത്. നിരവധി ജീവനക്കാര്‍ക്ക് പൊള്ളലേറ്റതായും വിവരമുണ്ട്.
ഓയില്‍ ടാങ്കിന് തീപിടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരു ത്തല്‍. തീപിടിത്തമു ണ്ടായതിന്റെ യഥാര്‍ഥ കാരണം വ്യക്തമായിട്ടില്ല. ഓയില്‍ കമ്പനി ആയതിനാല്‍ തീ പെട്ടെന്ന് ആളിപ്പടരുക യായിരുന്നു. രാവിലെ 9.30 ഓടേയാണ് അപകടം. മരിച്ചയാളുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇയാള്‍ ബിഹാര്‍ സ്വദേശിയാ ണെന്നാണ് സൂചന. ആറ് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷാപ്രവ ര്‍ത്തനം നടത്തിയത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സമീപത്തുള്ള സ്ഥാപനങ്ങളിലെ ആളുകളെയും ഒഴിപ്പിച്ചു.
One dead in fire in Edayar industrial area











