ബോസ്റ്റണ്‍: കേപ് കോഡില്‍ മത്സ്യബന്ധനബോട്ട് മറിഞ്ഞ് കടലില്‍ വീണ രണ്ടു മത്സ്യത്തൊഴിലാളികളില്‍ ഒരാളെ കോസ്റ്റ്ഗാര്‍ഡ് രക്ഷപെടുത്തി.ഒരാള്‍ക്കായുളള തെരച്ചില്‍ തുടരുന്നു.
രക്ഷപെടുത്തിയ ആല്‍ക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ ആശുപത്രിയിലേക്ക് മാറ്റിയതായി കോസ്റ്റ് ഗാര്‍ഡ് വക്താവ് കെയ്റ ഷാന്‍ട്രി പറഞ്ഞു.പ്രൊവിന്‍സ്ടൗണിലെ റേസ് പോയിന്റിന് മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെയാണ് യാങ്കി റോസ് എന്ന കപ്പല്‍ മറിഞ്ഞതായി കോസ്റ്റ് ഗാര്‍ഡ് സെക്ടര്‍ സൗത്ത് ഈസ്റ്റേണ്‍ ന്യൂ ഇംഗ്ലണ്ടിന് അറിയിപ്പ് ലഭിച്ചതത്. തുടര്‍ന്ന് പ്രാദേശിക ഏജന്‍സികള്‍ക്കൊപ്പം കോസ്റ്റ് ഗാര്‍ഡ് സംഘവും സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു.
One of two people rescued after fishing boat capsizes off Cape Cod; search continues for one more













