കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ പത്രിക സമര്‍പ്പിച്ചു. പറവൂരില്‍ നിന്നും വീണ്ടും ജനവിധി തേടാുന്ന വിഡി സതീശന്‍ നാമനിര്‍ദേശ പറവൂരിലെ കോണ്‍ഗ്രസ് ഓഫീസായ രാജീവ് ഭവനില്‍ നിന്ന് പ്രവര്‍ ത്തകര്‍ക്കൊപ്പം കാല്‍നടയായിട്ടാണ് അഡീഷണല്‍ തഹസില്‍ദാര്‍ ഓഫീസിലെ ത്തി പത്രിക സമര്‍പ്പിച്ചത്.
നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം കെട്ടിവെ യ്ക്കാനുള്ള പണം പ്ലാച്ചിമട സമര സമിതി യാണ് വിഡി സതീശന നല്‍കിയത്. യുഡി എഫ് അധികാരത്തിലെത്തിയാല്‍ പ്ലാച്ചിമട യിലെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉറപ്പായും ഉണ്ടാക്കുമെന്നും അവിടത്തെ പാവപ്പെട്ടവര്‍ നല്‍കിയ പണമാണ് കെട്ടി വെയ്ക്കുന്നതെന്നും വിഡി സതീഷന്‍ പത്രിക സമര്‍പ്പണത്തിന് മുന്‍പായി പ്രതികരിച്ചു. അവരുടെ പിന്തുണയും സ്‌നേഹവും ഹൃദയത്തില്‍ ഏറ്റുവാങ്ങി യാണ് ഈ പണം സ്വീകരിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.വിഡി സതീശന് പുറമെ നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന ദിവസമായ ഇന്ന് മറ്റു നിരവധി പ്രമുഖരും പത്രിക നല്‍കി.
പാലയിലെ ഇടതു സ്ഥാനാര്‍ഥി ജോസ് കെ മാണിയും പത്രിക നല്‍കി.തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അപു ജോണ്‍ ജോസപ്, സുല്‍ത്താന്‍ ബത്തേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഐസി ബാലകൃഷ്ണന്‍, നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎസ് ശബരിനാഥന്‍, ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്‍, കൊടുവള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ഫിറോസ്, എലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എകെ ശശീന്ദ്രന്‍, ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പിവി അന്‍വര്‍ തുടങ്ങിയവരും ഉച്ചയ്ക്ക് മുമ്പായി പത്രിക നല്‍കി.
പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി വി കുഞ്ഞികൃഷ്ണനും പത്രിക നല്‍ കി.ഒറ്റപ്പാലത്തെ ബിജെപി സ്ഥാനാര്‍ഥി മേജര്‍ രവിയും രാവിലെ പത്രിക സമര്‍പ്പി ച്ചവരില്‍ ഉള്‍പ്പെടുന്നു.
ഇതിനിടെ ബിജെപി സിപിഎം ഡീല്‍ ആവര്‍ ത്തിച്ച് പ്രതിപക്ഷ നേതാവ് വീണ്ടും രംഗത്തെത്തി. തൃശൂര്‍, കോന്നി. മഞ്ചേ ശ്വരം, റാന്നി ഉള്‍പ്പെടെയുള്ള മണ്ഡ ലങ്ങളില്‍ സിപിഎമ്മും ബിജെപിയും ഡീല്‍ ഉറപ്പിച്ചതായി സതീശന്‍ ആരോപിക്കുന്നു.
Opposition leader V.D. Satheesan and others submitted their nominations: Satheesan says CPM-BJP deal in many constituencies













