വൺ ബാറ്റിൽ ആഫ്റ്റർ അനദർ സിനിമയി ലെ മികച്ച പ്രകടനം ഓസ്കാർ പുരസ്കാരം ഷോൺ പെന്നിന് നേടിക്കൊടുത്തു. വെപ്പ ൺസ് എന്ന ചിത്രത്തിലെ അഭിനയത്തിന് മി കച്ച സഹനടിയായി എമി മാഡിഗൺ തിര ഞ്ഞെടുക്കപ്പെട്ടു.
98-ാമത് ഓസ്കർ അവാർഡ് പ്രഖ്യാപനം പുരോഗമിക്കുന്നു.ഹോളിവുഡിലെ ഡോൾ ബി തീയറ്ററിലാണ് ചടങ്ങുകൾ. മികച്ച സഹനടിക്കുള്ള പുരസ്കാരമാണ് ഓസ്കർ വേദിയിൽ ആദ്യം പ്രഖ്യാപിച്ചത്. വെപ്പൺസ് എന്ന ചിത്രത്തിലെ അഭിനയത്തിന് മുതി ർന്ന നടി എമി മാഡിഗൺ മികച്ച സഹന ടിയായി തെരഞ്ഞെടുക്കപ്പെട്ടു. കെ പോപ്പ് ഡീമൺ ഹണ്ടേഴ്സ് ആണ് മികച്ച ആനിമേ ഷൻ ചിത്രം. 24 വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ നൽകുന്നത്. .
ഓസ്കറിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി റയാൻ കൂഗ്ലർ സംവിധാനം ചെയ്ത സിന്നേഴ്സ് ആണ് ഏവരും ഉറ്റുനോക്കുന്ന പ്രധാന ചിത്രങ്ങളിലൊന്ന്. പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് അവാർഡ് നിശ നടക്കുന്നത്.
വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലൂടെ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം പോൾ തോമസ് ആൻഡേഴ്‌സൺ സ്വന്തമാക്കി
ബെസ്റ്റ് ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം- ടു പീപ്പിൾ എക്സ്ചേഞ്ചിങ് സാലിവ, ദി സിംഗേഴ്സ്
മികച്ച കാസ്റ്റിംഗിനുള്ള പുരസ്കാരം പോൾ തോമസ് ആൻഡേഴ്‌സൺ സംവിധാനം ചെയ്ത വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലൂടെ കസാൻഡ്ര കുലുക്കുണ്ടിസ് സ്വന്തമാക്കി.
ഹെയർസ്റ്റൈലിങ്ങിനുള്ള പുരസ്‍കാരം മൈക്ക് ഹിൽ, ജോർദൻ, സാമുവൽ, ക്ലിയോണ ഫ്യുറെ എന്നിവർ സ്വന്തമാക്കി. ഫ്രാങ്കെൻസ്റ്റൈൻ എന്ന ചിത്രത്തിലൂടെയാണ് പുരസ്‌കാര നേട്ടം.
മികച്ച ആനിമേറ്റഡ് ഹ്രസ്വ ചിത്രം- ദി ഗേൾ ഹൂ ക്രൈഡ് പേൾസ്
മികച്ച ആനിമേറ്റഡ് ഹ്രസ്വ ചിത്രമായി ദി ഗേൾ ഹൂ ക്രൈഡ് പേൾസ് തിരഞ്ഞെടുക്കപ്പെട്ടു.
oscar filimaward declaration started













