പാർലമെന്റ് സമ്മേളനം ഇന്നുമുതൽ : പശ്ചിമേഷ്യൻ സംഘർഷത്തിൽ പാർലമെന്റിൽ പ്രസ്താവന നടത്തും

പാർലമെന്റ് സമ്മേളനം ഇന്നുമുതൽ : പശ്ചിമേഷ്യൻ സംഘർഷത്തിൽ പാർലമെന്റിൽ പ്രസ്താവന നടത്തും

ന്യൂഡൽഹി: പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്നു തുടങ്ങുന്നു. പശ്ചിമേഷ്യയിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ചും ഗൾഫ് രാജ്യ ങ്ങളിലെ   ഇന്ത്യക്കാരുടെ സുരക്ഷയെ ക്കുറിച്ചുംവിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ  ഇന്ന് പാർലമെന്റിൽ പ്രസ്താവന നടത്തും. 

ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ ക്കെതി രായ അവിശ്വാസ പ്രമേയം, പശ്ചിമേഷ്യ യിലെ സംഘർഷം, ഇന്ത്യ-യുഎസ് വ്യാപാര കരാർ തുടങ്ങി വിഷയങ്ങൾ ഈ സമ്മേള നത്തെ ചൂടുപിടിപ്പിക്കും. നാല് സംസ്ഥാ നങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെ ടുപ്പുകൾക്കും മുന്നേയുള്ള ഈ സമ്മേള നത്തിന് ഏറെ പ്രാധാന്യമുണ്ട്. 

ട്രംപ് പറയുന്നതനുസരിച്ചാണ് മോദി ഇന്ത്യയെ ഭരിക്കുന്നത് എന്ന വലിയ ആരോപണം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഉന്നയിച്ചിരുന്നു. 30 ദിവസത്തേക്ക് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് യുഎസ് ഭരണകൂടം ഉളവ് അനുവദിച്ചു എന്ന തരത്തിലുള്ള വാർത്തകളും പുറത്തു വരുന്ന സാഹചര്യത്തിൽ പ്രതിപക്ഷം ഈ ആരോപണം കടുപ്പിക്കാനാണ് സാധ്യത. 

“ഇന്ത്യയുടെ വിദേശനയം നമ്മുടെ ജനങ്ങ ളുടെ കൂട്ടായ ഇച്ഛാശക്തിയിൽ നിന്നാണ് ഉയർന്നുവരേണ്ടത്. അത് നമ്മുടെ ചരിത്ര ത്തിലും, ഭൂമിശാസ്ത്രത്തിലും, സത്യത്തിലും അഹിംസയിലും അധിഷ്ഠിതമായ നമ്മുടെ ആത്മീയ ധാർമ്മികതയിലും വേരൂന്നിയതായിരിക്കണം. ഇന്ന് നമ്മൾ കാണുന്നത് അതല്ല. അമേരിക്കക്ക് മുന്നിൽ കീഴടങ്ങിയ ഒരു വ്യക്തി നമ്മുടെ രാജ്യത്തെ ചൂഷണം ചെയ്യുന്ന സ്ഥിതിയാണ്” – രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. 

അന്താരാഷ്ട്ര വിഷയങ്ങളിൽ, പ്രത്യേകിച്ച് ഇറാൻ നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ സഞ്ചാരം മന്ദഗതിലായ സാഹചര്യത്തിൽ എണ്ണ – പ്രകൃതിവാതക വില വർധിക്കുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്.  ഓം ബിർളയ്‌ ക്കെതിരായ അവിശ്വാസ പ്രമേയവും, പശ്ചിമ ബംഗാൾ സന്ദർശന വേളയിൽ പ്രോട്ടോക്കോൾ പാലിക്കാതെ പ്രസിഡന്റ് ദ്രൗപതി മുർമുവിനെ മമത ബാനർജി അപമാനിക്കാൻ ശ്രമിച്ചു എന്ന ആരോപണവും ഭരണപക്ഷം വലിയ ചർച്ചയാക്കാൻ സാധ്യതയുണ്ട്. 

ഏപ്രിൽ 2 ന് സമ്മേളനം അവസാനിക്കും. സർക്കാർ ധന ബിൽ പാസാക്കും. സമ്മേളനത്തിന്റെ അജണ്ട സർക്കാർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Parliament session begins today: Statement to be made in Parliament on West Asian conflict

Share Email
LATEST
More Articles
Top