ലിന്‍സി ഫിലിപ്‌സ്
2021-ല്‍ ഇടതുപക്ഷത്തിന് സമ്പൂര്‍ണ ആധിപത്യം സമ്മാനിച്ച ജില്ലയാണ് പത്തനം തിട്ട. വര്‍ഷങ്ങളോളം യുഡിഎഫിന്റെ കു ത്തകയെന്നു വിശേഷിപ്പിച്ചിരുന്ന ജില്ലയില്‍ ഒരു നിയമസഭാ മണ്ഡലത്തില്‍ പോലും 2021-ല്‍ യുഡിഎഫിനു വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇടതുപക്ഷത്തിനു മിന്നും വിജയം സമ്മാനിച്ച ജില്ലയില്‍ നിന്നും വീണാ ജോര്‍ജിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തു കയും ചെയ്തു. എന്നാല്‍ 2026 ലെ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കേരളം തന്നെ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യുന്ന ശബരിമല സ്വര്‍ണക്കൊള്ള ഉള്‍പ്പെ ടെയു ള്ള പ്രധാന സംഭവങ്ങളുടെ കേന്ദ്രമാ യി പത്തനംതിട്ട.
ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് 2019-ല്‍ കോളിളക്ക മുണ്ടാ യെ ങ്കില്‍ 2026-ല്‍ യുവതീ പ്രവേശനത്തിനെ തിരേ സത്യവാങ്ങ്മൂലം നല്കുന്ന സര്‍ക്കാര്‍ നിലപാടും കാണപ്പെട്ടു. അപ്പര്‍കുട്ടനാടിന്റെ ഭാഗവും മലയോര മേഖലയും നിറഞ്ഞു നില്ക്കുന്ന ജില്ലയില്‍ പ്രവാസി മലയാളി കളുടെ നിര്‍ണായക സ്വാധീനവുമുണ്ട്.
കേരളത്തില്‍ നിന്നും വിദേശ രാജ്യങ്ങ ളിലേക്ക് ഏറ്റവുമധികം ആളുകള്‍ കുടിയേ റിയ ജില്ലകളിലൊന്നാണ് പത്തനംതിട്ട. വോട്ടര്‍മാരുടെ എണ്ണം ഓരോ വര്‍ഷം തോറും കുറയുന്ന പ്രവണതയും കാണപ്പെ ടുന്നു.. തീവ്രവോട്ടര്‍ പരിഷ്‌കരണ നടപടി കള്‍ പൂര്‍ത്തീകരിച്ചപ്പോഴും ഒരു ലക്ഷ ത്തോളം വോട്ടര്‍മാരും കുറവ് ഉണ്ടാകും. 10,47,976 വോട്ടര്‍മാരില്‍ നിന്ന് 9,49,632 ആയിട്ടാണ് കുറവുള്ളത്. പോളിംഗ് ശതമാ നത്തിലും ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും കുറവാണ് കണ്ടുവരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ 70 ശതമാനത്തിനും താഴെയാണ് പോളിംഗ്
പത്തനംതിട്ട 2011 മുതല്‍ ആണ് ഇടതു പക്ഷത്തേയക്ക്ചുവടുമാറ്റിത്തുടങ്ങി. 2021ലെ തെരഞ്ഞെടുപ്പിലാകട്ടെ ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും വിജയി ച്ച് എല്‍എഫ് ചരിത്രനേട്ടമുണ്ടാക്കി. എന്നാ ല്‍ 2024 ലോക്‌സഭ തെരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെ ടുപ്പിലും യുഡിഎഫിനായിരുന്നു വിജയം. പത്തനംതിട്ടയില്‍ തിരിച്ചുവരവിനു കളമൊരുങ്ങിയെന്നാണ് യുഡിഎഫ് നേതാക്കളുടെ അവകാശവാദം. എന്നാല്‍ 2016, 2021 നിയമസഭ തെരഞ്ഞെടുപ്പു ഫലം ആവര്‍ത്തിക്കുമെന്നു തന്നെയാണ് എല്‍ഡിഎഫ് പ്രതീക്ഷ. കോന്നി, റാന്നി, ആറന്മുള, തിരുവല്ല, അടൂര്‍ എന്നീ മണ്ഡല ങ്ങളാണ് ജില്ലയുടെ ഭാഗമായിവരുന്നത്.
സിറ്റിംഗ് എംഎല്‍എമാര്‍ പോരാട്ടത്തിന്: ചിറ്റയത്തിന് സീറ്റില്ല
ടേം നോക്കാതെ സിറ്റിംഗ് എംഎല്‍എമാരെ തന്നെ മത്സരിപ്പിക്കാന്‍ സിപിഎം തീരുമാ നിച്ചതോടെ ആറന്മുളയിലെ എംഎല്‍എ കൂടിയായ മന്ത്രി വീണാ ജോര്‍ജ് വീണ്ടും മത്‌സരത്തിന് തയാറായി. കോന്നി എംഎല്‍എ കെ.യു. ജനീഷ് കുമാറും മൂന്നാം അങ്കത്തിന് ഇറങ്ങുന്നു.സിപിഐ പ്രതിനിധി അടൂര്‍ എംഎല്‍എയും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാറിന് ഇത്തവണ സീറ്റില്ല. രണ്ടു ടേം നിബന്ധന ആണ് ചിറ്റയത്തിനെ ഒഴിവാക്കിയത്. പക രം പ്രിജി കണ്ണനാണ് ഇവിടെ മത്സര ത്തിനി റങ്ങുന്നത്.സോഷ്യലിസ്റ്റ് ജനതാദള്‍ സം സ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് 2006 മുതല്‍ പ്രതിനിധീകരിക്കുന്ന തിരുവല്ല മണ്ഡലത്തില്‍ ഇത്തവണയും അദ്ദേഹം തന്നെയാാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കേരള കോണ്‍ഗ്രസ് എമ്മില പ്രമോദ് നാരാ യണ്‍ റാന്നി മണ്ഡലത്തില്‍ രണ്ടാം ഊഴം പ്രചാരണം ആരംഭിച്ചു.
2021ല്‍ എല്‍ഡിഎഫ് തരംഗം; യുഡിഎഫ് വട്ടപ്പൂജ്യം
2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത പ്രഹരമായിരുന്നു ജില്ലയില്‍ നേരിടേണ്ടി വന്നത്. ഒരു സീറ്റു പോലും ലഭിച്ചില്ല. യുഡിഎഫില്‍ നാലിടത്ത് കോണ്‍ഗ്രസും ഒരിടത്ത് കേരള കോണ്‍ഗ്ര സുമാണ് മത്സരിച്ചത്. 2016ല്‍ നേടിയതി നേക്കാള്‍ വലിയ മുന്നേറ്റമാണ് പലയി ടത്തും എല്‍ഡിഎഫിനുണ്ടായത്. ആറന്മു ളയില്‍ സിപിഎമ്മിലെ വീണാ ജോര്‍ജ് കോണ്‍ഗ്രസിലെ കെ. ശിവദാസന്‍ നായരെ തോത്പിച്ചത് 20748 വോട്ടിന്റെ വ്യത്യാസ ത്തിലായിരുന്നു. തിരുവല്ലയില്‍ ജനതാദ ളിലെ മാത്യു ടി. തോമസ്, കേരള കോണ്‍ഗ്ര സിലെ കുഞ്ഞുകോശി പോളിനെ 11421 വോട്ടിനു തോത്പിച്ചു. കോന്നിയില്‍ സിപിഎമ്മിലെ കെ.യു. ജനീഷ് കുമാറിന്റെ ഭൂരിപക്ഷം 8508 വോട്ടായിരുന്നു. കോണ്‍ ഗ്രസിലെ റോബിന്‍ പീറ്ററായിരുന്നു എതിരാളി. അടൂരില്‍ സിപിഐയിലെ ചിറ്റയം ഗോപകുമാര്‍ കോണ്‍ഗ്രസിലെ എം.ജി. കണ്ണനെ 2919 വോട്ടിനും . റാന്നിയി ല്‍ കേരള കോണ്‍ഗ്രസിലെ പ്രമോദ് നാരായ ണ്‍ കോണ്‍ഗ്രസിലെ റിങ്കു ചെറിയാനെ് 1285 വോട്ടുകള്‍ക്കുമാണഅ പരാജയപ്പെ ടുത്തിയത്. 2016ല്‍ കോന്നി ഒഴികെയുള്ള നാല് സീറ്റുകളിലും എല്‍ഡിഎഫാണ് ജയിച്ചത്. 2019 ലോക്‌സഭ തെരഞ്ഞെ ടുപ്പില്‍ ആറ്റിങ്ങലില്‍ നിന്ന് കോന്നി എംഎല്‍എ അടൂര്‍ പ്രകാശ് വിജയിച്ചതോട കോന്നിയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നു. ഉപതെരഞ്ഞെടുപ്പിലൂടെ കോന്നിയും എല്‍ഡിഎഫ് സ്വന്തമാക്കി.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തേരോട്ടം
2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജില്ലയി ലെ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി ക്കായിരുന്നു ലീഡ്.സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഡോ.തോമസ് ഐസക്കിന് എല്ലായിടത്തും കാലിടറി. തിരുവല്ല – 11530, റാന്നി – 9597, ആറന്മുള – 14687, കോന്നി – 2579, അടൂര്‍ – 2266 എന്നിങ്ങനെയായിരുന്നു യുഡിഎഫ് ലീഡ്. 2021ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ നേടിയ വന്‍ ഭൂരിപക്ഷം അട്ടിമറിച്ചാണ് യുഡിഎഫ് ലീഡിലേക്ക് എത്തിയത്. എന്നാല്‍ 2019ലെ തെരഞ്ഞെടുപ്പിലും യുഡിഎ ഫ് ലോക്‌സഭ മണ്ഡലങ്ങളില്‍ ലീഡ് നേടിയിരുന്നുവെങ്കിലും പിന്നീടു വന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡി എഫിനു വിജയിക്കാനായത് നേട്ടമായി എടുത്തു കാട്ടുന്നുമുണ്ട്.
ലോക്‌സഭ തെര ഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും കേന്ദ്രത്തില്‍ കോണ്‍ ഗ്രസിനുള്ള സാധ്യത യുമൊക്കെ കണക്കിലെടുത്ത് ജനം വോട്ട് ചെയ്യുന്ന രീതിയാണെന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. തല മുതിര്‍ന്ന നേതാവിനെ രംഗത്തിറക്കി ഇത്തവണ പത്തനംതിട്ടയെ ഒപ്പം നിര്‍ത്താ നായി നടത്തിയ നീക്കങ്ങളിലുണ്ടായ പാളിച്ചയും എല്‍ഡിഎഫ് വിശദമായി ചര്‍ച്ച ചെയ്തതാണ്.
തദ്ദേശത്തിലും യുഡിഎഫ്
ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലും മൂന്ന് നഗരസ ഭകളിലും എട്ട് ബ്ലോക്ക് പഞ്ചാ യത്തുകളിലും 34 ഗ്രാമപഞ്ചായത്തുകളിലും ഭരണത്തിലെത്താനായി. എല്‍ഡിഎഫ് കോട്ടയെന്നു കരുതിയിരുന്ന പഞ്ചായ ത്തുകളില്‍ പോലും യുഡിഎഫ് വെന്നി ക്കൊടി പാറിച്ചു. 2010നുശേഷം ഇത്തര ത്തിലൊരു വിജയം യുഡിഎഫിന് ആദ്യമാ യാണ്. നിയമസഭ മണ്ഡലങ്ങളുടെ കണക്കി ലും എല്ലായിടത്തും യുഡിഎഫിനു തന്നെ യാണ് ലീഡ്. അടൂര്‍, കോന്നി ഒഴികെയുള്ള മണ്ഡലങ്ങ ളില്‍ വലിയ ലീഡാണ് യുഡിഎഫിനുള്ളത്.
athanamthitta-which-gave-complete-dominance-to-the-left-in-2021-udf-makes-a-comeback-in-the-local-body-elections/













