ഓസ്റ്റിനിൽ ബാറിനു മുന്നിൽ കൂട്ട വെടിവെയ്പ്: രണ്ടു പേർ കൊല്ലപ്പെട്ടു,14 പേർക്ക് ഗുരുതര പരിക്ക്

ഓസ്റ്റിനിൽ ബാറിനു മുന്നിൽ കൂട്ട വെടിവെയ്പ്: രണ്ടു പേർ കൊല്ലപ്പെട്ടു,14 പേർക്ക് ഗുരുതര പരിക്ക്

ടെക്സസ്: ഓസ്റ്റിനിലെ ഒരു ബാറിനു മുന്നിൽ ഞായറാഴ്ച പുലർച്ചെ ഉണ്ടായ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ആയിരുന്നു 53 കാരനായ പ്രതി വാഹന ത്തിൽ വന്നിറങ്ങി മുന്നിൽ നിൽക്കുന്നവരെ വെടിവെക്കുകയാ യിരുന്നു. ആക്രമ അറിഞ്ഞെത്തിയ പോലീസ് പ്രതിയെ വെടിവെച്ച് കൊലപ്പെടുത്തി 

സെനഗലിൽ നിന്നും അമേരിക്കയിൽ കുടിയേറിയ അമേരിക്കൻ പൗ രത്വമു ള്ളനിയാഗ ഡിയാൻ( 53)ആണ് ആക്രമണം നടത്തിയത്. ഇയാളുടെ നീക്കം ഭീകര പ്രവർത്തനമുമായി ബന്ധമുണ്ടോ എന്ന് പരിശോധനയും പോലീസ് ആരംഭിച്ചു.

എഫ്ബിഐയുടെ ജോയിൻ്റ് ടെററിസം ടാസ്ക് ഫോഴ്സ് അന്വേഷണം തുടങ്ങി. പ്രതിയെ വേഗത്തിൽ കീഴടക്കിയ പോലീസിന്റെ നടപടിയെ ഓസ്റ്റിൻ മേയർ കിർക്ക് വാട്‌സൺ  പ്രശംസിച്ചു. ആക്രമണം അറിഞ്ഞ് 57 സെക്കൻഡിനുള്ളിൽ അധികൃതർ ഇടപെട്ടതായാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത് ഇത് ഏറെ അഭിനന്ദനീയമാണ് മേയർ കൂട്ടിച്ചേർത്തു.

ഇത്തരത്തിലുള്ള ആക്രമണങ്ങൾ ടെക്സസ് ജനതയുടെ  നിശ്ചയദാ ർഢ്യത്തെ തളർത്തില്ലെന്ന് ടെക്‌സസ് ഗവർണർ ഗ്രെഗ് ആബട്ടു പ്രതികരിച്ചു.

2 people dead, several injured in shooting outside Texas bar; 

Share Email
LATEST
More Articles
Top