കൊച്ചി: തിരഞ്ഞെടുപ്പായപ്പോള്‍ ശബരിമല യുവതി പ്രവേശന നിലപാടില്‍ നിന്നും പിണറായി വിജയനും കൂട്ടരും പിന്തി രിഞ്ഞോടിയതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽസര്‍ക്കാര്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത് പ്രതിപക്ഷത്തിന്റെ നിലപാടിലേക്കാണ്.
സർക്കാർ നിലപാട് മാറ്റിയതിന് എന്തൊ ക്കെ ന്യായീകരണമാണ് ദേവസ്വം മന്ത്രി പറയുന്നത്? പ്രതിപക്ഷത്തെയാണ് ആക്ര മിക്കുന്നത്. പ്രതിപക്ഷം എന്തെങ്കിലും തെറ്റ് ചെയ്‌തോ. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ നിലപാടി ലേക്കാണ് സര്‍ക്കാര്‍ ഇപ്പോള്‍ എത്തിയി രിക്കുന്നത്. എന്നിട്ടും പ്രതിപക്ഷം കുഴപ്പമാ ണെന്നും കോടതിയില്‍ തോറ്റു പോയെന്നു മാണ് പറയുന്നത്. ഇദ്ദേഹം ദേവസ്വം മന്ത്രിയായിരിക്കുന്ന സമയത്താണ് ശബരിമലയില്‍ വീണ്ടും കളവ് നടത്താന്‍ ശ്രമം ഉണ്ടായതെന്നാണ് കോടതി പറഞ്ഞി രിക്കുന്നത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടാണ് യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയത്. യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലമാണ് ഈ സര്‍ക്കാര്‍ തിരുത്തിയത്.
ഞങ്ങള്‍ പുരോഗമന ചിന്താഗതിക്കാരാ ണെന്നും നവോത്ഥാന നായകരാ ണെന്നും വന്‍മതില്‍ കേരളത്തില്‍ ഉണ്ടാക്കിയെന്നും നിലപാടില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലെന്നും പ്രതിപക്ഷം പിന്തിരിപ്പന്‍മാരാണെന്നുമാണ് ഇതുവരെ പറഞ്ഞത്. തിരഞ്ഞെടുപ്പായ പ്പോള്‍ പിണറായി വിജയനും കൂട്ടരും പഴയ നിലപാടില്‍ നിന്നും പിന്തിരിഞ്ഞ് ഓടുകയാണ്. ആ ഓട്ടത്തില്‍ പുല്ല് പോലും മുളയ്ക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള കേസ് എങ്ങും എത്താതെ അവസാനിക്കുമെന്ന ഉത്കണ്ഠ കേരളത്തിലെ ജനങ്ങള്‍ക്കും വിശ്വാസി കള്‍ക്കുമുണ്ട്. ശബരിമല സ്വര്‍ണക്കൊ ള്ളയില്‍ അന്വേഷണം എവിടെയും എത്തിയില്ല. എല്ലാവരും ജാമ്യം കിട്ടി പുറത്തിറങ്ങി. പ്രാഥമിക കുറ്റപത്രം സമര്‍പ്പി ക്കാന്‍ പോലും എസ്.ഐ.ടിക്ക് കഴിഞ്ഞിട്ടില്ല. കോടതി പറഞ്ഞത് കോടതി യുടെ അഭിപ്രായമാണ്. കേരള ത്തിലെ ജനങ്ങള്‍ക്കും വിശ്വാസി കള്‍ക്കും പ്രതിപക്ഷത്തിനും ഈ കേസ് എങ്ങും എത്താതെ അവസാനിക്കുമെന്ന ഉത്കണ്ഠയുണ്ട്. തെളിവ് ശേഖരിക്കാന്‍ പോലും എസ്.ഐ.ടി തയാറായിട്ടില്ല. തെളിവിന്റെ കണിക പോലും ഇല്ലാതെ അനാവശ്യമായി തന്ത്രിയെ അറസ്റ്റു ചെയ്‌തെന്ന് പറഞ്ഞതും കോടതിയാണ്. എന്തെങ്കിലും തെളിവുണ്ടെങ്കില്‍ പുറത്തിറങ്ങിയ പ്രതികള്‍ അതുകൂടി നശിപ്പിക്കും.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയോ എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപി ക്കുകയോ ചെയ്താല്‍ 24 മണിക്കൂ റിനകം യു.ഡി.എഫും സ്ഥാനാര്‍ ത്ഥികളെ പ്രഖ്യാപിക്കും. ആദ്യം ദിവസം തന്നെ 50 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപി ക്കാനാകും. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപി ക്കാതെ എങ്ങനെയാണ് പ്രദേശിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. മാധ്യമങ്ങള്‍ ഊഹിച്ച് ചില സ്ഥാനാര്‍ത്ഥികളുടെ പേര് പറയും. എന്നിട്ട് പ്രതികരണം ചോദിക്കും. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനെങ്കിലും ഞങ്ങളെ അനുവദിക്കണം. മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി കുഴപ്പമുണ്ടാക്കരുത്. ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ കുറിച്ച് ഒരു വാര്‍ത്ത പോലും നല്‍കുന്നില്ലല്ലോ. കെ. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കണ്ണൂരിനെ കുറിച്ച് വികാരപരമായി പറഞ്ഞിരിക്കുകയാണ്. അതില്‍ എന്താണ് കുഴപ്പം. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച് അദ്ദേഹം ഇന്നലെ പറഞ്ഞ കാര്യമാണ് ഞാന്‍ പറഞ്ഞത്. അദ്ദേഹത്തി ന് ഉറപ്പ് നല്‍കാനും മാത്രം വലിയ നേതാവല്ല ഞാന്‍. ആര് മത്സരിക്ക ണമെന്ന് പാര്‍ട്ടി തീരുമാനിക്കും.
ആരും സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപി ക്കേണ്ട. സ്ഥാനാര്‍ത്ഥികളെ കിട്ടാതാ കുമ്പോള്‍ ഓരോ ചാനലുകളും ഓരോ സ്ഥാ നാര്‍ത്ഥികളെ തീരുമാ നിക്കുകയാണ്. എം.പിമാര്‍ മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
Pinarayi Vijayan and his group backed away from their stance on women’s entry into Sabarimala when the elections were held: V.D. Satheesan













