പി.ജെ മത്സരിക്കില്ല: തൊടുപുഴയില്‍ അപു ജോണ്‍ മത്സരിക്കുമെന്നു സൂചന

പി.ജെ മത്സരിക്കില്ല: തൊടുപുഴയില്‍ അപു ജോണ്‍ മത്സരിക്കുമെന്നു സൂചന

തൊടുപുഴ: പതിറ്റാണ്ടുകളോളം കേരളാ നിയമസഭാംഗമയാിരുന്ന പി.ജെ ജോസഫ് ഇത്തവണ മത്സര രംഗത്ത് ഉണ്ടാവില്ലെന്നു സൂചന. തൊടുപുഴയില്‍ ജോസഫിനു പകരക്കാരനായി പിജെ ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫ് തൊടുപുഴയില്‍ സ്ഥാനാര്‍ഥിയാകുമെന്നാണ് റിപ്പോര്‍ട്ട്.

ഔദ്യോഗിക പ്രഖ്യാപനം ഇന്നു വൈകിട്ടോടെ ഉണ്ടാകും. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. കടുത്തുരുത്തി – മോന്‍സ് ജോസഫ്, ഇരിങ്ങാലക്കുട – തോമസ് ഉണ്ണിയാടന്‍, ചങ്ങനാശ്ശേരി – വിനു ജോബ്, തിരുവല്ല – വര്‍ഗീസ് മാമന്‍, കോതമംഗലം – ഷിബു തെക്കുമ്പുറം, കുട്ടനാട് – റെജി ചെറിയാന്‍, തൃക്കരിപ്പൂര്‍ – ജോണ്‍സ് മാത്യു എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

PJ will not contest: Indications that Apu John will contest in Thodupuzha

Share Email
LATEST excelnclexrn
More Articles
Top