പ്രമുഖ വാർത്താ ഏജൻസിയായ യുഎൻഐയുടെ ഡൽഹി ഓഫിസ് പൊലീസ് സീൽ ചെയ്തു

പ്രമുഖ വാർത്താ ഏജൻസിയായ യുഎൻഐയുടെ ഡൽഹി ഓഫിസ് പൊലീസ് സീൽ ചെയ്തു

ന്യൂഡൽഹി: പ്രമുഖ വാർത്താ ഏജൻസിയായ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയുടെ (യുഎൻഐ) ഡൽഹി ഓഫിസ് പൊലീസ് സീൽ ചെയ്തു. റഫി മാർഗിലെ ഓഫിസിലെത്തിയ പൊലീസ് നടപടികൾ പൂർത്തിയാക്കി കെട്ടിടം ഏറ്റെടുത്തു. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ഭൂമി അനുവദിച്ചത് റദ്ദാക്കിയതിനെ തിരേ യു.എൻ.ഐ. നൽകിയ ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് നടപടി.

നടപടി മാധ്യമ സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണെന്ന് യു.എൻ.ഐ. ആരോപിച്ചു. വനിതാ മാധ്യമപ്രവർത്തകരെ പൊലീസ് കൈയേറ്റം ചെയ്‌തെന്നും ജീവനക്കാരെ ബലമായി പുറത്താക്കിയെന്നും ആരോപിച്ചു.

ഒരു വനിതാ മാധ്യമപ്രവർത്തക നിലത്തുവീഴുന്ന ദൃശ്യങ്ങൾ ഉൾപ്പെട്ട വീഡിയോയും ഏജൻസി പങ്കുവെച്ചിട്ടുണ്ട്. അതേസമയം, കോടതി ഉത്തരവുപ്രകാരം നിയമപരമായ നടപടിയാണ് പാലിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സച്ചിൻ ശർമ്മ അറിയിച്ചു.

Share Email
Top