കൊച്ചി: കൊച്ചിയില്‍ നടക്കുന്ന ദേശീയ പാത വികസന ഉദ്ഘാടട ചടങ്ങില്‍ നിന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാ സിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് പരിപാടി പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍.
എന്‍എച്ച് 66 ന്റെ രണ്ടു റീച്ചുകളുടെ അടക്കം, പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെ ടുക്കുന്ന ദേശീയപാതാ വികസന പദ്ധതി കളുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസി നെ ഒഴിവാക്കിയത്. ഇതില്‍ പ്രതി ഷേധിച്ച് പരിപാടി സംസ്ഥാന സര്‍ക്കാര്‍ ബഹിഷ്‌കരിക്കും.
പ്രധാനമന്ത്രിയുടെ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ല. മുഖ്യ മന്ത്രിക്കു പുറമേ, മന്ത്രിമാരായ എം ബി രാജേഷ്, കെ കൃഷ്ണന്‍കുട്ടി എന്നിവരെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും പരിപാടിയില്‍ പങ്കെടു ക്കുന്നുണ്ട്. തന്നെ ഒഴിവാക്കിയത് എന്തിനെ ന്ന് അറിയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.ഏതു മുന്നണിയുടെ മന്ത്രിയാ യാലും ഒഴിവാക്കുന്നത് ജനാധി പത്യത്തിന് ഭൂഷണമല്ലെന്നുംമുഹമ്മദ് റിയാസ് പറഞ്ഞു.
Public Works Minister excluded from National Highway Development Inauguration Ceremony: State government to completely boycott event attended by Prime Minister.













