Caritas hospital

ഇറാന്‍ – അമേരിക്ക സംഘര്‍ഷത്തില്‍ പുടിന്‍ ഇറാനെ ചെറുതായി സഹായിക്കുന്നുണ്ടാവാം: ട്രംപ്

ഇറാന്‍ – അമേരിക്ക സംഘര്‍ഷത്തില്‍ പുടിന്‍ ഇറാനെ ചെറുതായി സഹായിക്കുന്നുണ്ടാവാം: ട്രംപ്

വാഷിംഗ്ടണ്‍:  അമേരിക്കയും ഇസ്രയേ ലും സംയുക്തമായി ഇറാനെതിരേ സൈ നീക നീക്കം നടത്തുമ്പോള്‍ ഇറാനെ ചെറുതായെങ്കിലും റഷ്യ സഹായിക്കുന്നു ണ്ടാവാമെന്നു താന്‍ വിശ്വസിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫോക്‌സ് ന്യൂസിനു നല്കിയ അഭിമു ഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

റഷ്യന്‍-യുക്രയിന്‍ സംഘര്‍ഷത്തില്‍ യുക്രയിനെ അമേരിക്ക സഹായിച്ചതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. ചില അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം അമേരി ക്കന്‍ സൈനീകരുടെ നീക്കങ്ങള്‍ സംബ ന്ധിച്ചുള്ള വിവരങ്ങള്‍ റഷ്യ ഇറാന് കൈമാറുന്നുവെന്നാണ്. എന്നാല്‍ ഇറാന്‍ സര്‍ക്കാരിന് രഹസ്യാന്വേഷണ വിവരങ്ങള്‍ നല്‍കില്ലെന്നു ട്രംപ് ഭരണകൂടത്തിന് റഷ്യ ഉറപ്പു നല്‍കിയതായി അമേരിക്കയുടെ മിഡില്‍ ഈസ്റ്റിനായുള്ള പ്രത്യേക ദൂതന്‍  സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു.

എന്നാല്‍ ഇറാനുമായി റഷ്യ  രഹസ്യാ ന്വേഷണം പങ്കിടുന്നുണ്ടാവുമോ എന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടര്‍ ട്രംപിനോട് ചോദിച്ചപ്പോള്‍ റഷ്യ ഇറാനെ അല്‍പ്പം സഹായിക്കുന്നുണ്ടാകാമെന്നായിരുന്നു മറുപടി. വാള്‍ സ്ട്രീറ്റ് റിപ്പോര്‍ട്ട് പ്രകാരം  പ്രകാരം റഷ്യ ഇറാനുമായി പങ്കുവെക്കുന്ന വിവരങ്ങളില്‍ യുഎസ് സൈനിക കപ്പലുകളുടെയും വിമാനങ്ങളുടെയും കോര്‍ഡിനേറ്റുകള്‍ ഉള്‍പ്പെടുന്നുവെന്നും ഇത് ഇറാന് ലക്ഷ്യസ്ഥാനത്തെക്കുറിച്ച് വ്യക്തത വരുത്താന്‍ സഹായി ക്കുന്നുവെ ന്നും വ്യക്തമാക്കുന്നു. റഷ്യന്‍ ഉപഗ്രഹ ങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഇറാന് ഏറെ സഹായം നല്കുന്നതായും വ്യക്തമാകുന്നു.

Putin may be helping Iran a little in the Iran-US conflict: Trump

Share Email
LATEST excelnclexrn
Top